അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളിലെ ചരക്കുകടത്തിന് നിരോധം

കോഴിക്കോട്: അനധികൃതമായി ചരക്ക് കയറ്റുന്നതും നിയമാനുസൃത നിറം ഉപയോഗിക്കാത്തതുമായ അന്ത൪സംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ ക൪ശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോ൪ട്ട് കമീഷണ൪ ഋഷിരാജ് സിങ്ങിൻെറ ഉത്തരവ്. ബംഗളൂരു, പോണ്ടിച്ചേരി, കോയമ്പത്തൂ൪, ചെന്നൈ തുടങ്ങി അയൽസംസ്ഥാന നഗരങ്ങളിൽനിന്നുള്ള രാത്രികാല സ്വകാര്യ കോൺട്രാക്ട് കാര്യേജുകളിൽ നികുതിവെട്ടിച്ച് വൻതോതിൽ ഉൽപന്നങ്ങൾ കടത്തുന്നതായി കണ്ടത്തെിയതിനെ തുട൪ന്നാണ് അതി൪ത്തി ചെക്പോസ്റ്റുകളിൽ ക൪ശന പരിശോധന നടത്താൻ ട്രാൻസ്പോ൪ട്ട് കമീഷണ൪ ഉത്തരവിട്ടത്. നിയമലംഘനങ്ങൾ പിടികൂടാത്ത ഉദ്യോഗസ്ഥ൪ക്കെതിരെ ക൪ശന വകുപ്പുതല നടപടി സ്വീകരിക്കുമെന്നും 14457 നമ്പ൪ സ൪ക്കുലറിൽ പറയുന്നു.
അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് സ൪വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ സീറ്റുകളുടെ അടിഭാഗത്തായി നി൪മിച്ച വിശാലമായ അറകളിലാണ് നികുതിവെട്ടിച്ച് ഉൽപന്നങ്ങൾ കടത്തുന്നത്. യാത്രക്കാരെ കയറ്റാൻ പെ൪മിറ്റ് നേടിയ ഇത്തരം വാഹനങ്ങളിൽ ചരക്കുകടത്തുന്നത് ഗുരുതര നിയമലംഘനമാണെന്ന് സ൪ക്കുലറിൽ വിശദീകരിക്കുന്നു. കേരളത്തിൽ സ൪വീസ് നടത്താൻ സ്പെഷൽ പെ൪മിറ്റ് നേടിയശേഷം സ്ഥിരമായി ഓടുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ൪ക്കുലറിലുണ്ട്.
അനുവദിച്ചതിലുമധികം സീറ്റുകൾ ഘടിപ്പിച്ച് കൂടുതൽ യാത്രക്കാരെ കയറ്റുക, അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റ൪ ചെയ്ത വാഹനങ്ങൾ കേരളത്തിൽ റോഡ് നികുതിയടക്കാതെ സ൪വീസ് നടത്തുക തുടങ്ങി നിയമലംഘനങ്ങൾ കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും സ൪ക്കുല൪ വ്യക്തമാക്കുന്നു. ഓൾ ഇന്ത്യ പെ൪മിറ്റുള്ള കോൺട്രാക്ട് കാര്യേജുകൾക്ക് വെള്ള പ്രതലത്തിൽ നീല വരകളുള്ള നിറം മാത്രമേ പാടുള്ളൂവെന്നാണ് നിയമം. എന്നാൽ, ബസുടമകൾ തോന്നിയ നിറമാണ്  ഉപയോഗിക്കുന്നത്. നിയമാനുസൃത നിറംപൂശാത്ത ബസുകൾ അതി൪ത്തി കടത്തിവിടരുതെന്ന് സ൪ക്കുലറിൽ നി൪ദേശിക്കുന്നു. ഇത്തരം നിയമലംഘനങ്ങളുമായി ഏതെങ്കിലും അന്ത൪സംസ്ഥാന സ്വകാര്യ ബസുകൾ ചെക്പോസ്റ്റിലൂടെ കടന്നുപോയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ക൪ശന നടപടി സ്വീകരിക്കും. ചരക്ക് കയറ്റുക, അധിക സീറ്റ് ഘടിപ്പിച്ച് കൂടുതൽ യാത്രക്കാരെ കയറ്റുക, നിയമാനുസൃതമല്ലാത്ത നിറം ബസിന് ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ചിത്രങ്ങൾ സഹിതം tc@keralamvd.gov.in എന്ന ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഇ-മെയിൽ വിലാസത്തിൽ പരാതിപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.