ചലച്ചിത്രനടന്‍ പീതാംബരന്‍ നിര്യാതനായി

കാഞ്ഞിരപ്പള്ളി:  സിനിമതാരം കവിയൂ൪ പീതാംബരൻ (61) നിര്യാതനായി. ഭാര്യ: ലീല. മകൻ അരവിന്ദ്. ലേലം, നാടുവാഴികൾ, നരൻ, പഞ്ചാബി ഹൗസ് തുടങ്ങി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫിസിൽ  താൽക്കാലിക ജീവനക്കാരനായി ജോലി നോക്കിയിരുന്നെങ്കിലും കലയ്ക്കുവേണ്ടി ജോലി ഒഴിവാക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശത്തുമുള്ള ക്ളബുകളിലെ നാടകാഭിനയമാണ് സിനിമ രംഗത്തേക്ക് എത്തിച്ചത്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.