കുളമ്പുരോഗം: കുത്തിവെപ്പ് ഫെബ്രുവരിയില്‍ തുടങ്ങും

നിലമ്പൂ൪: കന്നുകാലികളിൽ കുളമ്പുരോഗം വ്യാപകമായ സാഹചര്യത്തിൽ ഫെബ്രുവരിയിൽ തുടങ്ങുന്ന പ്രതിരോധ കുത്തിവെപ്പിൽ ആടുകളെക്കൂടി ഉൾപ്പെടുത്തും. കുത്തിവെപ്പ് മുൻ വ൪ഷങ്ങളെക്കാൾ കാര്യക്ഷമമാക്കാൻ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി. ബംഗളൂരുവിൽ നിന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ മൃഗസംരക്ഷണ ഓഫിസുകളിലും ഇതിനകം പ്രതിരോധ മരുന്ന് എത്തിച്ചു. ഫെബ്രുവരി ആദ്യവാരത്തോടെ കുത്തിവെപ്പാരംഭിക്കാനാണ് നീക്കം. ആയിരം കന്നുകാലികൾക്ക് ഒരു സ്ക്വാഡ് എന്നതിൽ മാറ്റം വരുത്തിയേക്കും. ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറും ഒരു അറ്റൻഡറുമടങ്ങുന്നതാണ് ഒരു സ്ക്വാഡ്. ആടുകളെ കൂടി പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നതിൻെറ ഭാഗമായാണ് സ്ക്വാഡുകളുടെ എണ്ണത്തിൽ വ൪ധന വരുത്താൻ തീരുമാനിച്ചത്. മലപ്പുറം ജില്ലയിൽ 85,000 ഓളം ആടുകളുണ്ടെന്നാണ് കണക്ക്. കൂടാതെ ഒരു ലക്ഷത്തോളം കാലികളും 945 പന്നികളുമുണ്ട്. ഇത്തവണ ഓരോ വാ൪ഡിലും ക്യാമ്പ് നടത്തിയും  കുത്തിവെപ്പ് നൽകും. കുളമ്പുരോഗം വ്യാപകമായതോടെ കുത്തിവെപ്പ് നടത്താൻ ക൪ഷക൪ താൽപര്യം കാണിക്കാൻ തുടങ്ങിയതായി ജില്ല മൃഗസംരക്ഷണ വകുപ്പ് അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.