തിരുവനന്തപുരം: പാമോലിൻ കേസ് പിൻവലിക്കണമെന്ന വിജിലൻസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടി രാജിവെക്കണമെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകരുതെന്ന് അന്നത്തെ വിജിലൻസ് മന്ത്രി അഭ്യ൪ഥിച്ചിരുന്നു. എന്നാൽ അഭ്യ൪ഥന മറികടന്നാണ് മന്ത്രിസഭാ യോഗത്തിൽ ഉമ്മൻചാണ്ടി തീരുമാനമെടുത്തതെന്ന് കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.