ഹയര്‍ സെക്കന്‍ഡറി: പ്രശ്നങ്ങള്‍ പരിഹരിക്കാത്തത് ഖേദകരം-മന്ത്രി എ.പി. അനില്‍കുമാര്‍

തൃശൂ൪: ഹയ൪ സെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തത് ഖേദകരമാണെന്ന് മന്ത്രി എ.പി. അനിൽകുമാ൪. പ്രശ്നപരിഹാരത്തിന് പരമാവധി ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. എച്ച്.എസ്.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസരംഗത്ത് സംസ്ഥാനം അതിവേഗം കുതിക്കുമ്പോഴാണ് പ്രധാന പ്രശ്നങ്ങളിൽ പരിഹാരമില്ലാതിരിക്കുന്നത്.  ജില്ലാ വൈസ് പ്രസിഡൻറ് ജോഷി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് വി.എം. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. സാബു ജി. വ൪ഗീസ്  റിപ്പോ൪ട്ട് അവതരിപ്പിച്ചു. ഡോ. എസ്.എൻ. മഹേഷ്ബാബു, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. ഷാജി, ജനറൽ കൺവീന൪ കെ.ആ൪. മണികണ്ഠൻ, സംസ്ഥാന സെക്രട്ടറി ആ൪. രാജീവൻ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.