രാഹുലിന്‍െറ സന്ദര്‍ശനത്തില്‍ സി.പി.എമ്മിന് വിറളി -ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട്          സി.പി.എമ്മിന് വിറളി പിടിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല . സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻെറ രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പ്രസ്താവന ഇതുകൊണ്ടാണ്.  ആയിരക്കണക്കിനു പേ൪ രാഹുലിനെ കാണാനത്തെിയത് സി.പി.എമ്മിന് ദഹിച്ചിട്ടില്ളെന്നും ചെന്നിത്തല മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കേരള സന്ദ൪ശനത്തിനിടെ ഒരു തരത്തിലുള്ള സുരക്ഷാവീഴ്ചയും സംഭവിച്ചിട്ടില്ല. ആലപ്പുഴയിൽ രാഹുലിനെ കാണാൻ ധാരാളം കോൺഗ്രസ് പ്രവ൪ത്തക൪ എത്തിയിരുന്നു. ഇവ൪ രാഹുലിനെ കണ്ട് ആവേശഭരിതരായി. എല്ലാവരെയും കാണുന്നതിന് സുരക്ഷാസംവിധാനത്തിൻെറ ഭാഗമായാണ് രാഹുൽ  പൊലീസ് വാഹനത്തിന് മുകളിൽ കയറിയതെന്നും ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.