തിരുവനന്തപുരം: സി.എം.പി യിലെ ത൪ക്കം പരിഹരിക്കാൻ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ബുധനാഴ്ച നടത്താനിരുന്ന ച൪ച്ച മാറ്റിവെച്ചു. മുഖ്യമന്ത്രിയുടെ അസൗകര്യം കാരണമാണ് അനുരജ്ഞനച൪ച്ച ജനുവരി 21 ലേക്ക് മാറ്റിയത്.
അതേസമയം, ഇരുവിഭാഗം നേതാക്കളും വിട്ടുവീഴ്ചക്കില്ളെന്ന് വ്യക്തമാക്കി തലസ്ഥാനത്ത് വീണ്ടും വാ൪ത്താസമ്മേളനം നടത്തി. 21ന് നടത്തുന്ന ച൪ച്ചയെ ഇരുവിഭാഗവും അനുകൂലിച്ചിട്ടുണ്ട്.
ച൪ച്ചയിൽ ക്രിയാത്മക നി൪ദേശങ്ങളുയ൪ന്നാൽ പാ൪ട്ടി കേന്ദ്ര കൗൺസിലിൽ അക്കാര്യം ച൪ച്ചചെയ്ത് മാത്രമേ തീരുമാനമെടുക്കൂവെന്നാണ് സി.പി. ജോൺ പക്ഷത്തിൻെറ നിലപാട്.
ത൪ക്കത്തിന് പരിഹാരം കാണാമെന്ന് മുഖ്യമന്ത്രിയിൽനിന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്നും 22ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും അരവിന്ദാക്ഷൻ വിഭാഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.