‘മാധ്യമം’ കൈപുസ്തകം പ്രകാശനം ചെയ്തു

പാലക്കാട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് എത്തുന്നവ൪ക്ക് വേണ്ടി ‘മാധ്യമം’ തയാറാക്കിയ കൈപുസ്തകം പൊതു വിദ്യാഭ്യാസ ഡയറക്ട൪ ബിജു പ്രഭാക൪ പ്രകാശനം ചെയ്തു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ട്രസ്റ്റി അഡ്വ. പി. കൃഷ്ണദാസ് ആദ്യകോപ്പി ഏറ്റുവാങ്ങി. കലോൽസവ പ്രോഗ്രാം കമ്മിറ്റി ചെയ൪മാൻ എം. ഹംസ എം.എൽ.എ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ പി.സി. അശോക് കുമാ൪, മാധ്യമം ചീഫ് റിപ്പോ൪ട്ട൪ ടി.വി. ചന്ദ്രശേഖരൻ എന്നിവ൪ സംബന്ധിച്ചു.
‘പാലക്കാടൻ വേല’ എന്ന പേരിൽ തയാറാക്കിയ 32 പേജ് കൈപുസ്തകത്തിൽ പാലക്കാടിൻെറ ചരിത്ര വിശേഷങ്ങൾക്ക് പുറമെ വേദികളും  മൽസര ഇനങ്ങളും ചിത്രങ്ങളും മാപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.