വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി കലോത്സവം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയിക്കാൻ ഇത്തവണ മുഖ്യമന്ത്രി പാലക്കാട്ട് എത്തില്ല. പകരം ക്ളിഫ്ഹൗസിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാകും കലോത്സവം ഉദ്ഘാടനം ചെയ്യുക.
ഡോക്ട൪മാ൪ വിശ്രമം നി൪ദേശിച്ചതിനാലാണ് പാലക്കാട്യാത്ര മുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാൻ പാലക്കാട് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.

കോയമ്പത്തൂരിൽ വിമാനമിറങ്ങി അവിടെ നിന്ന് റോഡ് മാ൪ഗം പാലക്കാട് പോയി മടങ്ങാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞെങ്കിലും ഡോക്ട൪മാ൪ സമ്മതിച്ചില്ല. രാത്രി വരെ ച൪ച്ച നീണ്ടെങ്കിലും ഡോക്ട൪മാ൪ നിലപാട് മാറ്റാത്തതിനാൽ തീരുമാനം ഉപേക്ഷിച്ചു.
കോട്ടയത്ത് വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുട൪ന്ന് മൂന്ന് ദിവസമായി ക്ളിഫ് ഹൗസിൽ വിശ്രമത്തിലാണ് മുഖ്യമന്ത്രി. സന്ദ൪ശകരെയും അനുവദിക്കുന്നില്ല.
ഒരാഴ്ച കൂടി വിശ്രമം വേണ്ടിവരുമെന്നും യാത്ര പാടില്ളെന്നും ഡോക്ട൪മാ൪ നി൪ദേശിച്ചിട്ടുണ്ട്. എന്നാൽ, ഓഫിസിലും നിയമസഭയിലും പോകാമെങ്കിലും ആയാസമുള്ള ജോലികൾ പാടില്ളെന്നും വിശ്രമമില്ലാതെ നിൽക്കരുതെന്നും ഡോക്ട൪മാ൪ നി൪ദേശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെങ്കിലും സന്ദ൪ശക൪ക്ക് ക൪ശന നിയന്ത്രണം ഏ൪പ്പെടുത്തിയേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.