കൊച്ചി: മലയാളിനഴ്സുമാരെക്കുറിച്ച് മോശമായ പരാമ൪ശം നടത്തിയ ആം ആദ്മി പാ൪ട്ടി നേതാവ് കുമാ൪ വിശ്വാസ് മാപ്പ് പറഞ്ഞു. ആം ആദ്മി പാ൪ട്ടി കേരള ഘടകത്തിന് ഇദ്ദേഹം മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള ഇ-മെയിൽ സന്ദേശം അയച്ചു. കവിസമ്മേളനത്തിൽ താൻ നടത്തിയ പരാമ൪ശം കേരളസമൂഹത്തെ വേദനിപ്പിച്ചതിൽ അതിയായ ഖേദമുണ്ടെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്ചോദിക്കുന്നതായും ഇ-മെയിൽ സന്ദേശത്തിലുണ്ട്. കുമാ൪ വിശ്വാസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആം ആദ്മി പാ൪ട്ടി കേരള ഘടകവും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.