തിരുവനന്തപുരം: സംസ്ഥാന ബജറ്റിൻെറ ഒരുശതമാനം യുവസംരംഭക൪ക്കായി മാറ്റിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഓരോ വകുപ്പിനും ലഭിക്കുന്ന ബജറ്റ് വിഹിതത്തിൻെറ ഒരു ശതമാനമായിരിക്കും ഇതിലേക്ക് നീക്കിവെക്കുക. ഇതുവഴി യുവസംരംഭക൪ക്കായി ഏകദേശം 500 കോടി രൂപ നീക്കിവെക്കാൻ സാധിക്കുമെന്നും മന്ത്രിസഭായോഗ ശേഷം മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ മന്ത്രിസഭായോഗത്തിലേക്ക് യുവസംരംഭകരെ ക്ഷണിച്ചുവരുത്തി മന്ത്രിമാരുമായി ആശയവിനിമയം നടത്താൻ അവസരം നൽകിയിരുന്നു. സിലിക്കൺ വാലിയിലേക്ക് അയച്ച അഞ്ചും പരമ്പരാഗത വ്യവസായമായ കൈത്തറിവ്യവസായ രംഗത്തുള്ള ആറും യുവാക്കളാണ് അവരുടെ അനുഭവങ്ങൾ കാബിനറ്റിൽ പങ്കുവെച്ചത്. വിജിത് പത്മനാഭൻ, ജിബിൻ ജോസ്, അരവിന്ദ് സഞ്ജീവ് ,നിതിൻ ജോ൪ജ്, ആകാശ് മാത്യു എന്നിവരാണ് സിലിക്കൺ വാലിയിൽ പങ്കെടുത്ത ഐടി വിദ്യാ൪ഥികൾ. റഖിബ് റഷീദ്, ആഷിക് സലീം, ആൻേറാ ഡേവിസ്, ശ്യാം കൃഷ്ണൻ,സംഗീത് കെ.വി., ഷെഹാസ് വി.ബി എന്നിവരാണ് പരമ്പരാഗത മേഖലയിൽ പൈലറ്റ് പ്രോജക്ട് ആരംഭിക്കുന്നവ൪.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ തീരുമാനപ്രകാരം ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ സമ്മാനം നേടിയ മലയാളി കായിക താരങ്ങൾക്ക് കാഷ് അവാ൪ഡ് നൽകും. ഇക്കാര്യത്തിൽ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ തയാറാക്കിയ റിപ്പോ൪ട്ട് മന്ത്രിസഭ അംഗീകരിച്ചു. സ്വ൪ണമെഡൽ നേടിയ 56 പേ൪ക്ക് 30,000 രൂപ വീതവും വെള്ളിമെഡൽ നേടിയ 31 പേ൪ക്ക് 25,000 വീതവും വെങ്കലമെഡൽ നേടിയ 16 പേ൪ക്ക് 20,000 വീതവും നൽകും. കൂടാതെ ജനറൽ മാനേജ൪ ഒഴികെ മാനേജ൪മാ൪ക്കും പരിശീലക൪ക്കും 20,000 രൂപ വീതവും നൽകും. വിജയികളിൽ സ്വന്തമായി വീടില്ലാത്തവ൪ക്ക് വീടുണ്ടാക്കി നൽകാനും തീരുമാനിച്ചിട്ടുണ്ട്.മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസാനുകൂല്യം നൽകുന്നതിന് ആറുകോടി രൂപ അനുവദിച്ചു. കൊച്ചി ദൂരദ൪ശൻെറ കൈവശമുള്ള 2.75 ഏക്ക൪ അവ൪ക്ക് കൈമാറും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെജീവനക്കാരുടെ ശമ്പളം ഒമ്പതാം ശമ്പളകമീഷൻ ശിപാ൪ശപ്രകാരം പുന൪നി൪ണയിക്കും. 2011-12, 12-13 വ൪ഷങ്ങളിൽ അനുവദിച്ച ഹയ൪സെക്കൻഡറി സ്കൂളുകളിൽ 29 ജൂനിയ൪ അധ്യാപകരുടെ തസ്തിക അനുവദിക്കുന്നതിനും 40 ജൂനിയ൪ അധ്യാപക൪ക്ക് സ്ഥാനക്കയറ്റം നൽകുന്നതിനും മന്ത്രിസഭ അനുവാദം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.