കോട്ടയം: രണ്ട് വ൪ഷത്തോളം പിഞ്ചുബാലികയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ ബന്ധു അറസ്റ്റിൽ. കോട്ടയം കോടിമത അറയ്ക്കൽചിറ വീട്ടിൽ ബാബു എന്ന ക്ളമൻറിനെയാണ് (56) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടി ഈമാസം 17ന് അണുബാധയത്തെുട൪ന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയതോടെയാണ് സംഭവം പുറത്തായത്. തുട൪ന്ന് വനിതാസെല്ലിനെ വിവരം അറിയിച്ചു. വനിതാസെല്ലിൻെറ നേതൃത്വത്തിൽ കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കിയപ്പോൾ ഒന്നാംക്ളാസിൽ പഠിക്കുമ്പോൾ മുതൽ മിഠായിയും നാരങ്ങയും നൽകി പ്രലോഭിപ്പിച്ച് പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. തുട൪ന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി.
വ്യാഴാഴ്ച രാവിലെ എസ്.ഐയുടെ നേതൃത്വത്തിൽ കോടിമതയിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഐ.പി.സി 376 പ്രകാരവും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്ക് നാലും എട്ടും വകുപ്പുകൾ അനുസരിച്ചും ഇയാൾക്കെതിരെ കേസെടുത്തു. ചങ്ങനാശേരി ജുഡീഷൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചങ്ങനാശേരി സി.ഐ വി.ഐ. നിഷാദ്മോൻ, ചിങ്ങവനം എസ്.ഐ നിസാം, എസ്.ഐ പുഷ്പൻ, എ.എസ്.ഐ രമേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.