സപൈ്ളകോ വിഹിതം വെട്ടിക്കുറച്ചു

തൃശൂ൪: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടുന്ന സിവിൽ സപൈ്ളസ് കോ൪പറേഷന് സബ്സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങാനുള്ള ബജറ്റ് വിഹിതം 60 കോടിയാക്കി  കുറച്ചു. കഴിഞ്ഞ ബജറ്റിൽ 75 കോടി രൂപ യായിരുന്നു ബജറ്റ് വിഹിതം. 15 കോടി രൂപയുടെ കുറവ്  സപൈ്ളകോ ഒൗട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങളുടെ ലഭ്യത കുറയാനും പൊതുവിപണിയിൽ വില കൂടാനും ഇടയാക്കും. കഴിഞ്ഞ തവണ വകയിരുത്തിയ 75 കോടി രൂക്ഷമായ വിലക്കയറ്റത്തിൻെറ പശ്ചാത്തലത്തിൽ 125 കോടി രൂപയായി വ൪ധിപ്പിച്ച്  നൽകിയിരുന്നു. അങ്ങനെയിരിക്കെയാണ് ഇത്തവണ വിഹിതം 15 കോടി കുറച്ചത്.
കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് സപൈ്ളകോയിൽ സബ്സിഡി വസ്തുക്കൾക്ക് ഇപ്പോൾ തന്നെ 30 ശതമാനം വില വ൪ധിച്ചിട്ടുണ്ട്. മാസം 10 കിലോ അരി സബ്സിഡി നിരക്കിൽ നൽകിയിട്ടും പൊതുവിപണിയിൽ വില പിടിച്ചുനി൪ത്താനുമായിട്ടില്ല.
നേരത്തേ 14 ഇനങ്ങൾ സബ്സിഡി നിരക്കിൽ നൽകിയത് ഫണ്ടില്ലായ്മ മൂലം എട്ടായി കുറച്ചിട്ടുണ്ട്. കടുക്, ഉലുവ, ജീരകം, പീസ് പരിപ്പ് എന്നിവ സബ്സിഡി നിരക്കിൽ നൽകുന്നത് മാസങ്ങൾക്കുമുമ്പേ നി൪ത്തി. ഓണത്തിന് ശേഷം സപൈ്ളകോ കടകളിൽ വെളിച്ചെണ്ണ വന്നിട്ടില്ല.
40 ശതമാനം സബ്സിഡി സാധനങ്ങളും 60 ശതമാനം സബ്സിഡി ഇതര സാധനങ്ങളുമെന്ന അനുപാതം 30:70 എന്നാക്കണമെന്ന് നി൪ദേശം ഇപ്പോൾ തന്നെയുണ്ട്. പുതിയ ബജറ്റ് സാഹചര്യത്തിൽ ഈ അനുപാതം വീണ്ടും മാറാനിടയുണ്ട്. സബ്സിഡി നിരക്കിലുള്ള ജയ, കുറുവ, മട്ട അരികൾ വല്ലപ്പോഴുമാണ് ലഭിക്കുന്നത്. സബ്സിഡി നിരക്കിലല്ലാത്ത അരി സുലഭം. സബ്സിഡി നിരക്കിൽ പയ൪, പരിപ്പ് വ൪ഗങ്ങൾ കൃത്യമായി കിട്ടാറുമില്ല.
കൂടുതൽ ലാഭം കിട്ടുന്ന, താരതമേന്യ വില കൂടുതലായ കുത്തക കമ്പനികളുടെ ഉൽപന്നങ്ങളാണ്  ഇതിനുപകരം  ഒൗട്ട്ലെറ്റുകളിൽ ഇടംപിടിച്ചത്. ഈ സാഹചര്യത്തിൽ ബജറ്റ് വിഹിതം കുറയുന്നതോടെ  ജനം വിലവ൪ധനയിൽ പൊറുതിമുട്ടും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.