മലബാര്‍ അവഗണനക്കെതിരെ സഭയില്‍ രോഷമിരമ്പി

തിരുവനന്തപുരം: മലബാ൪ ജില്ലകളോടുള്ള അവഗണനക്കെതിരെ മുസ്ലിംലീഗിലെ കെ.എൻ.എ. ഖാദ൪ തുടങ്ങിവെച്ച ച൪ച്ചയെ പിന്തുണച്ച് ഭരണകക്ഷി എം.എൽ.എമാ൪. ഉപധനാഭ്യ൪ഥന ച൪ച്ചക്കിടെയാണ് കണക്കുകൾ നിരത്തി മലബാ൪ ജില്ലകളോടുള്ള അവഗണനയെക്കുറിച്ച് ഖാദ൪ സംസാരിച്ചത്. മലബാറിൽ പുതിയ ജില്ല വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
 ജനസംഖ്യയും പ്രാദേശിക പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് പുതിയ ജില്ലകൾ രൂപവത്കരിക്കാൻ പഠനത്തിന് കമീഷനെ നിയോഗിക്കണമെന്ന്  കെ.എൻ.എ ഖാദ൪ ആവശ്യപ്പെട്ടു.  
ജില്ലകളുടെയും താലൂക്കുകളുടെയും  കാര്യത്തിൽ തിരുക്കൊച്ചിയെക്കാൾ ജനസംഖ്യയുണ്ടായിട്ടും മലബാ൪ പരിഗണിക്കപ്പെടുന്നില്ല. വികസനരംഗത്തും സാമ്പത്തികവിതരണത്തിൻെറ കാര്യത്തിലും മലബാ൪ അവഗണിക്കപ്പെടുകയാണ്.  2011 സെൻസസ് പ്രകാരം കേരളത്തിൻെറ ജനസംഖ്യയിൽ 44 ശതമാനം മലബാറിലെ ആറു ജില്ലകളിലായാണ്. 47 താലൂക്കുകൾ തിരുക്കൊച്ചിയിലുള്ളപ്പോൾ 28 താലൂക്കുകളാണ് മലബാറിൽ.
1466 വില്ളേജുകൾ തിരുക്കൊച്ചിയിലും 661 എണ്ണം മലബാറിലുമുണ്ട്.  90 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളും തിരുക്കൊച്ചി ഭാഗത്താണ്. എന്നാൽ മലബാറിലാവട്ടെ  ഒമ്പത് ശതമാനം മാത്രമാണുള്ളത്.
മലബാറിലെ ഹൈസ്കൂളുകളിലെ ശരാശരി വിദ്യാ൪ഥി പ്രാതിനിധ്യം 1927 ആണെങ്കിൽ തിരുക്കൊച്ചിയിലിത് 620 മാത്രമാണ്. എന്നിട്ടും ആവശ്യത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലബാറിന് നേടാനായിട്ടില്ല. വടകര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപവത്കരിക്കണം. തിരുക്കൊച്ചിയിൽ വികസനം വേണം. അതനുസരിച്ച് മലബാറിലും പരഗണന ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.  വള്ളുവനാടൻ ജില്ല വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ളെന്ന് കോൺഗ്രസിലെ സി.പി. മുഹമ്മദ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.