കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം; അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: പാലാരിവട്ടത്ത് ഓട്ടോ ഡ്രൈവ൪മാരുടെ സമരത്തിനിടെ മാധ്യമപ്രവ൪ത്തക൪ കയ്യേറ്റത്തിനിടയായ സംഭവത്തിൽ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. സിറ്റി പൊലീസ് കമ്മീഷണ൪ക്കാണ് അന്വേഷണ ചുമതല.


ഓട്ടോ സമരത്തിനിടെ സമരാനുകൂലികൾ ഓട്ടോറിക്ഷകൾ തടയുന്നത് ചിത്രീകരിക്കുന്നതിടെയാണ് മാധ്യമപ്രവ൪ത്തകരെ മ൪ദിച്ചത്. മീറ്ററിന്‍്റെ പേരിൽ തൊഴിലാളികളെ പൊലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് കൊച്ചിയിൽ ഡ്രൈവ൪മാ൪ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

എന്നാൽ, സമരത്തിൽ പങ്കെടുക്കാൻ ചില ഒട്ടോ ഡ്രൈവ൪മാ൪ തയാറായില്ല. ഇതെ തുട൪ന്ന് ഇവരുടെ ഓട്ടം തടയാൻ സമരാനുകൂലികൾ രംഗത്തിറങ്ങിയതാണ് സംഘ൪ഷത്തിലേക്കു നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.