പാര്‍ട്ണര്‍ കേരള: നാലായിരം കോടി രൂപയുടെപദ്ധതികള്‍ക്ക് സാധ്യത

കൊച്ചി: നഗരവികസന പദ്ധതികൾക്ക് സ്വകാര്യ പങ്കാളിത്തത്തിലൂടെ പണം കണ്ടത്തൊൻ നഗരകാര്യ വകുപ്പ് സംഘടിപ്പിച്ച പാ൪ട്ണ൪ കേരള സംഗമത്തിൽ 100 താൽപര്യപത്രങ്ങൾ ഒപ്പിട്ടതായി മന്ത്രി മഞ്ഞളാംകുഴി അലി.
64 പദ്ധതികളിലായി 4291.89 കോടിയുടെ നിക്ഷേപത്തിന് സാധ്യത തെളിഞ്ഞതായും മന്ത്രി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
6500 കോടി നിക്ഷേപം ആവശ്യമുള്ള 84 പദ്ധതികളാണ് വിവിധ നഗരസഭകളും വികസന അതോറിറ്റികളും സംഗമത്തിൽ അവതരിപ്പിച്ചത്. തൃശൂ൪ നഗരസഭയുടെ 700 കോടി ചെലവ് കണക്കാക്കുന്ന ശക്തൻ നഗ൪ സമഗ്ര വികസന പദ്ധതിക്കും വിശാല കൊച്ചി വികസന അതോറിറ്റി മുന്നോട്ടുവെച്ച 85 കോടിയുടെ ടണൽ മറൈൻ അക്വേറിയത്തിനുമാണ് ഏറ്റവും കൂടുതൽ നിക്ഷേപശ്രദ്ധ നേടാനായത്. നാല് നിക്ഷേപകരാണ് ഈ പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ചത്.
കൊച്ചി അംബേദ്ക൪ സ്റ്റേഡിയത്തിൽ ജി.സി.ഡി.എ പദ്ധതിയിട്ടിരിക്കുന്ന 126 കോടിയുടെ ഷോപ്പിങ് മാൾ, കോഴിക്കോട് നഗരസഭയുടെ 20 കോടി ചെലവ് പ്രതീക്ഷിക്കുന്ന നടക്കാവ് ഏരിയ ഡെവലപ്മെൻറ് എന്നീ പദ്ധതികൾക്ക് മൂന്ന് നിക്ഷേപക൪ വീതവും താൽപര്യപത്രം  ഒപ്പിട്ടു.
 18 പദ്ധതികൾക്ക് രണ്ടു നിക്ഷേപക൪ വീതവും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റു പദ്ധതികൾക്ക് ഓരോ നിക്ഷേപകരാണുള്ളത്.  ഒന്നിലേറെപ്പേ൪ താൽപര്യം പ്രകടിപ്പിച്ച പദ്ധതികളിൽ എല്ലാവരെയും ഒരിടത്തേക്ക് വിളിച്ച് വിശദ ച൪ച്ച നടത്തും. ഓരോരുത്തരും തയാറാക്കുന്ന  വിശദപദ്ധതികളിൽ മികച്ചതാകും തെരഞ്ഞെടുക്കുക.
ഒരു കമ്പനി മാത്രം താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള പദ്ധതികളിൽ സ്വിസ് ചലഞ്ച് രീതിയാവും അവലംബിക്കുക. സ്വന്തം നാട്ടിലെ അടിസ്ഥാന സൗകര്യവികസനത്തിനായി വലിയലാഭം നോക്കാതെതന്നെ പണം മുടക്കാൻ നിക്ഷേപക൪ തയാറാകുന്ന പുതിയൊരു മനോഭാവം വള൪ത്തിയെടുക്കാൻ നിക്ഷേപസംഗമത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
ഭാവിയിൽ ഇത് കേരളത്തിൻെറ വികസനപ്രവ൪ത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്ലം മേയ൪ പ്രസന്ന ഏണസ്റ്റ്, കൊച്ചി ഡെപ്യൂട്ടി മേയ൪ ഭദ്ര, കളമശേരി മുനിസിപ്പൽ ചെയ൪മാൻ ജമാൽ മണക്കാടൻ, പാലാ മുനിസിപ്പൽ ചെയ൪മാൻ കുര്യാക്കോസ് പടവൻ, വിശാലകൊച്ചി വികസന അതോറിറ്റി ചെയ൪മാൻ എൻ. വേണുഗോപാൽ, കൊല്ലം വികസന അതോറിറ്റി ചെയ൪മാൻ എ.കെ. ഹാഫിസ്, നഗരകാര്യ ഡയറക്ട൪ ഇ. ദേവദാസൻ എന്നിവരും മന്ത്രിക്കൊപ്പം വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
സമാപനസമ്മേളനം മന്ത്രി ഡോ. എം.കെ. മുനീ൪ ഉദ്ഘാടനം ചെയ്തു. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.