കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോ൪ട്ടിലെ ക൪ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ട്രേറ്റിനു മുന്നിൽ പുതുതായി അഞ്ചു പേ൪ കൂടി നിരാഹാരസമരം ആരംഭിച്ചു. പശ്ചിമഘട്ട സമിതിയുടെ നേതൃത്വത്തിൽ ഫാ. ജിൽസൺ തയ്യിൽ അടക്കമുള്ള അഞ്ചു പേരാണ് നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്.
നേരത്തെ നിരാഹാരസമരം നടത്തിയിരുന്ന അഞ്ചു സമരക്കാരെ ആരോഗ്യനില മോശമായതിനെ തുട൪ന്ന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. തുട൪ന്നാണ് ഇവ൪ക്ക് പകരമായാണ് അഞ്ചു പേ൪ നിരാഹാര സമരത്തിനത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.