ഒമാനില്‍ അപകടത്തില്‍ കൈ തളര്‍ന്ന മലയാളിക്ക് ഒന്നേകാല്‍ കോടി രൂപ നഷ്ടപരിഹാരം

മസ്കത്ത്: അപകടത്തിൽ കൈ തള൪ന്ന മലയാളിക്ക് ഒമാൻ കോടതി ഒന്നേകാൽ കോടി ഇന്ത്യൻ രൂപക്ക് തുല്യമായ 76,000 റിയാൽ  നഷ്ടപരിഹാരം വിധിച്ചു. അപകടങ്ങളിൽ നഷ്ടപരിഹാരമായി ഒമാനിൽ നൽകിയതിൽ വെച്ചേറ്റവും വലിയ തുകയാണിതെന്ന് അഡ്വ. എം.കെ പ്രസാദ് പറഞ്ഞു. 62,400 റിയാലിൻെറ നഷ്ടപരിഹാരം നേരത്തെ അനുവദിച്ചിരുന്നു. അപ്പീലിലാണ് തുക ഉയ൪ത്തിയത്.
42 കാരനായ കൊല്ലം സ്വദേശി സുനിൽ സുരേന്ദ്രനാണ് നഷ്ടപരിഹാരം ലഭിച്ചത്. ഒമാനിലെ നിസ്വയിൽ കടയിൽ ജീവനക്കാരനായിരുന്നു. 2012 ജൂൺ നാലിനായിരുന്നു അപകടം. സുനിലിൻെറ കൈ ഒരുവാഹനത്തിൻെറ ടയറിന് അടിയിൽ പെട്ടു. വലിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ നാഡി സംവിധാനങ്ങളൊക്കെ തക൪ന്നു. കൈ പൂ൪ണമായും സ്തംഭിച്ച അവസ്ഥയിലായി. ഒമാനിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിലിനെ പിന്നീട് നാട്ടിലേക്ക് അയച്ചു. സുനിലിന് ജോലി ചെയ്ത് ജീവിക്കാനോ കുടുംബബാധ്യതകൾ നി൪വഹിക്കാനോ പറ്റാത്ത അവസ്ഥയാണെന്ന് അഭിഭാഷകരായ എം.കെ. പ്രസാദും നാസ൪ അൽ സിയാബിയും കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ദീ൪ഘകാലത്തെ ചികിൽസയും  വേണ്ടിവരും. സുനിലിനെ ആശ്രയിച്ചാണ് നി൪ധന  കുടുംബം കഴിഞ്ഞിരുന്നത്. അപകടത്തെ തുട൪ന്ന് സുനിൽ ഒമാനിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു. എംബസിയുടെ സാമൂഹ്യക്ഷേമ വിഭാഗം മുൻകൈയെടുത്താണ് സുനിലിനെ കേരളത്തിലേക്ക് മടക്കി അയച്ചത്. ആത്മഹത്യയുടെ വക്കിലായിരുന്ന തങ്ങൾക്കുണ്ടായ ദൈവാനുഗ്രഹമാണെന്നും അഡ്വ. പ്രസാദിനോട് തീ൪ക്കാനാകാത്ത കടപ്പാടുണ്ടെന്നും സുനിലിൻെറ കുടുംബം പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.