കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈക്കൊള്ളേണ്ട നിലപാടുകൾക്ക് അന്തിമരൂപം നൽകാൻ ഐ.എൻ.എൽ നി൪ണായക കൗൺസിൽ യോഗം കോഴിക്കോട്ട് . ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാലിക്കറ്റ് ടവറിലാണ് യോഗം നടക്കുക. ഇടതുമുന്നണി പ്രവേശം നടക്കാത്ത സാഹചര്യത്തിൽ കൗൺസിൽ യോഗം നി൪ണായകമാവും.
എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് ഐ.എൻ.എൽ നേതാക്കളായ എ.പി. അബ്ദുൽ വഹാബ്, പി. മാഹിൻ, ബി. ഹംസഹാജി, എൻ.കെ. അസീസ്, കെ.പി. ഇസ്മായിൽ എന്നിവരുമായി ച൪ച്ച നടത്തിയിരുന്നു. മുന്നണി പ്രവേശ കാര്യത്തിൽ ഉറപ്പുലഭിക്കാത്തതിനാൽ കാസ൪കോട്, കോഴിക്കോട് എന്നീ രണ്ട് മണ്ഡലങ്ങളിലെങ്കിലും ഒറ്റക്ക് മത്സരിക്കാനാണ് ഐ.എൻ.എൽ ഉദ്ദേശിക്കുന്നത്. ഈ കാര്യത്തിൽ ചൊവ്വാഴ്ചത്തെ യോഗത്തിൽ തീരുമാനമുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.