കണ്ണൂ൪: തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എയെ പാ൪ട്ടിയോ നിയമമോ സംരക്ഷിക്കില്ളെന്നും എന്നാൽ, ഗുണ്ടായിസം കാട്ടാനാണ് ഡി.വൈ.എഫ്.ഐ ശ്രമിക്കുന്നതെങ്കിൽ കളിമാറുമെന്നും കെ. സുധാകരൻ എം.പി. സരിതയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും അബ്ദുല്ലക്കുട്ടിയെ പാ൪ട്ടി സംരക്ഷിക്കില്ല. നിരവധി സി.പി.എം നേതാക്കൾക്കെതിരെ ആരോപണം ഉണ്ടായപ്പോൾ ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ എവിടെയായിരുന്നുവെന്നും സുധാകരൻ ചോദിച്ചു.
കൈയൂക്ക് കാണിച്ച് എം.എൽ.എയെ ശിക്ഷിപ്പിക്കാമെന്ന് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും കരുതുന്നുണ്ടെങ്കിൽ അത് നടക്കാൻ പോകുന്നില്ല.
പൊലീസ് അന്വേഷണത്തിലൂടെ വസ്തുനിഷ്ഠമായ കാര്യങ്ങൾ പുറത്തുവരുന്നതു വരെ അബ്ദുല്ലക്കുട്ടിയെ വിമ൪ശിക്കാനും ശിക്ഷിക്കാനും ക്രൂശിക്കാനുമൊന്നും ഡി.വൈ.എഫ്.ഐക്കാ൪ വരേണ്ടതില്ല -സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.