ദുബൈ: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാ൪ഥിയുമായ ഇ. അഹമ്മദിനോട് കേരളത്തിലെ ഗൾഫ് പ്രവാസികൾ ഉന്നയിക്കുന്ന 10 ചോദ്യങ്ങൾ സോഷ്യൽ നെറ്റ് വ൪ക് സൈറ്റുകളിൽ വൈറലായി പടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫേസ്ബുക്, വാട്സ്ആപ്പ്, ട്വിറ്റ൪ പോലുള്ള സോഷ്യൽ മീഡിയകളിലാണ് ചോദ്യങ്ങൾ വ്യാപകമായി ഷെയ൪ ചെയ്യപ്പെടുന്നത്.
മന്ത്രിയെന്ന നിലയിൽ പ്രവാസികളുടെ അടിയന്തര പ്രശ്നങ്ങളിൽ ഒന്നുംതന്നെ ചെയ്തില്ല എന്നാണ് പോസ്റ്റുകളിൽ പ്രതിപാദിക്കുന്നത്. അഹമ്മദിനോട് പൊതുവിഷയങ്ങളടങ്ങിയ ചോദ്യങ്ങളുടെ പട്ടികയാണ് ആദ്യം പുറത്തിറങ്ങിയതെങ്കിലും പിന്നീട് പ്രവാസി പ്രശ്നങ്ങൾ മാത്രമായും ചോദ്യങ്ങൾ വന്നുതുടങ്ങി. കേന്ദ്രമന്ത്രിയായതിനാൽ ഇ. അഹമ്മദിന് മണ്ഡലം വേണ്ടരീതിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ളെന്ന് കഴിഞ്ഞ ദിവസം ലീഗ് അണികളിൽനിന്ന് പ്രസ്താവനകൾ വന്നിരുന്നു. ഇതിനോട് പ്രതികരണമായാണ് എങ്കിൽ പിന്നെ കേന്ദ്രമന്ത്രി എന്ന രീതിയിൽ എന്ത് ചെയ്തുവെന്ന ചോദ്യമുയ൪ന്നത്.
പ്രവാസികളുടെ പ്രധാന പ്രശ്നങ്ങളായ വിമാന യാത്രക്കൂലി, തോന്നിയ പോലുള്ള സ൪വീസ്, എയ൪ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന ക്രൂരതകൾ തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ട് താങ്കൾ പാ൪ലമെൻറിൽ വല്ല പ്രസ്താവനകളും ഉന്നയിച്ചിട്ടുണ്ടോ എന്നതാണ് ആദ്യ ചോദ്യം.
പ്രവാസികൾക്ക് ഓൺലൈൻ വോട്ട് ചെയ്യാൻ കേന്ദ്രത്തിൽ സമ്മ൪ദം ചെലുത്താത്തതിലും നിതാഖാത് വിഷയത്തിൽ അനങ്ങാപ്പാറ നയം സ്വീകരിച്ചതിലും പ്രവാസികൾ വിശദീകരണം തേടുന്നുണ്ട്. ഇന്ത്യയിലെ 20,000ത്തിലധികം സാധാരണക്കാ൪ക്ക് ഹജ്ജ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തി സ്വകാര്യ ട്രാവൽ ഏജൻസികൾക്ക് സീറ്റുകൾ മറിച്ചുവിൽക്കുകയാണുണ്ടായതെന്നും വ൪ഷങ്ങളായി അപേക്ഷ നൽകി കാത്തിരിക്കുന്നവരോട് എന്തു മറുപടിയാണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്നും ചോദ്യമുണ്ട്.
മുസ്ലിം ചെറുപ്പക്കാരെ വ൪ഷങ്ങളായി അന്യായമായി തടവിലിട്ട് പീഡിപ്പിച്ചിട്ടും ഇത്രയും കാലത്തിനിടക്ക് ഇടപെടാതിരുന്നത് എന്തുകൊണ്ട്? എന്നതാണ് അടുത്ത ചോദ്യം.
പലിശരഹിത ബാങ്ക് അനുവദിക്കുന്നതിന് പാ൪ലമെൻറിൽ ചോദ്യങ്ങളും ച൪ച്ചകളും നടന്നപ്പോൾ അവ നേടിയെടുക്കാൻ ഇടപെടലുകൾ നടത്താത്തതിനും എം.പി ഫണ്ടിൽ 2.90 കോടി രൂപ നഷ്ടപ്പെടുത്തിയതിനും വിലക്കയറ്റം ശക്തമായപ്പോൾ അതിൽ ഇടപെടാതെ മാറിനിന്നതിനും ഉത്തരം തേടുന്നുണ്ട്. ഇസ്രായേലുമായി ഇന്ത്യ കൂടുതൽ അടുക്കാനുള്ള കരാറുകൾ താങ്കൾ വിദേശകാര്യ സഹമന്ത്രിയായ കാലത്തായതിനാൽ, ഇസ്രായേലിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്തെന്നും ഇസ്രായേൽ സന്ദ൪ശിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ എന്തിനായിരുന്നു എന്നും ചോദ്യ പട്ടികയിലുണ്ട്.
അതിനിടെ, ചോദ്യങ്ങൾക്ക് മറുപടികളും പ്രതിരോധങ്ങളും പ്രളയമായി സൈബ൪ ലോകത്ത് ഒഴുകുന്നുണ്ട്. പാ൪ലമെൻറിൽ ചോദ്യങ്ങൾ ചോദിക്കുന്നതും പ്രഭാഷണം നടത്തുന്നതും മന്ത്രിമാരുടെ പണിയല്ളെന്നും അതു ചെയ്യേണ്ടത് എം.പിമാരാണെന്നും ഉത്തരങ്ങളായി ചില൪ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.