കൊച്ചി: ജില്ലാ സഹ.ബാങ്കുകൾക്ക് കീഴിൽ പ്രവ൪ത്തിക്കുന്ന മെംബ൪ ക്രെഡിറ്റ് സൊസൈറ്റികളുടെ പ്രവ൪ത്തന പരിധിയിൽ തന്നെ മറ്റൊരു സൊസൈറ്റിക്കു കൂടി അനുമതി നൽകുന്നതിൽ തെറ്റില്ളെന്ന് ഹൈകോടതി. പൊതുതാൽപര്യം കണക്കിലെടുത്ത് ഒരേ പരിധിയിൽ മറ്റൊന്നിൻെറ കൂടി പ്രവ൪ത്തനം തുടങ്ങാൻ ജില്ലാ ബാങ്കുകൾ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് തടയാനാവില്ളെന്നും ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ വ്യക്തമാക്കി. പെരുമാട്ടി സ൪വീസ് സഹ. ബാങ്ക് നിലവിലുള്ളപ്പോൾ തന്നെ വണ്ടിത്താവളത്ത് മറ്റൊരു സൊസൈറ്റിക്ക് കൂടി വിജ്ഞാപനം പുറപ്പെടുവിച്ച പാലക്കാട് ജില്ലാ സഹ. ബാങ്ക് നടപടി ചോദ്യം ചെയ്ത് സമ൪പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ഹരജിക്കാരുടെ പ്രവ൪ത്തന പരിധിയിൽ തന്നെ പുതുതായി സഹ. ബാങ്ക് തുടങ്ങുന്നത് സഹ. നിയമപ്രകാരം അനുവദനീയമല്ളെന്നും തങ്ങളുടെ പ്രവ൪ത്തനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാ൪ കോടതിയെ സമീപിച്ചത്. സഹ.നിയമം 74ബി വകുപ്പനുസരിച്ച് സംസ്ഥാന സഹ.ബാങ്ക്, സംസ്ഥാന സഹ.കാ൪ഷിക ബാങ്ക്, ഗ്രാമീണ വികസന ബാങ്ക്, ജില്ലാ സഹ.ബാങ്കുകൾ എന്നിവക്ക് പുതിയ ക്രെഡിറ്റ് സൊസൈറ്റി ശാഖകൾ തുടങ്ങാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ, ഒരു സൊസൈറ്റിയുടെ പ്രവ൪ത്തനപരിധിയിൽ മറ്റൊന്ന് തുടങ്ങണമെങ്കിൽ ചില ഉപാധികളുണ്ട്. നിലവിലെ സൊസൈറ്റിയുടെ പ്രവ൪ത്തനം മന്ദീഭവിച്ച അവസ്ഥയിലായിരിക്കണമെന്നതാണ് ഉപാധി. ശരിയായ പ്രവ൪ത്തനം ഇല്ലാതിരിക്കുകയും മേഖലയിലെ ജനങ്ങൾക്ക് സേവനം നൽകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റൊന്നിന് കൂടി ഇതേ പരിധിയിൽ പ്രവ൪ത്തനാനുമതി നൽകാനാവൂ. എന്നാൽ, നല്ല രീതിയിൽ ഹരജിക്കാരുടെ ബാങ്ക് പ്രവ൪ത്തിച്ചുകൊണ്ടിരിക്കെ മറ്റൊന്നിന് വിജ്ഞാപനം പുറപ്പെടുവിച്ചത് നിലവിലെ ബാങ്കിനെ തക൪ക്കാനാണെന്നാണ് ഹരജിയിലെ ആരോപണം.
ഏതെങ്കിലും സ്ഥാപനത്തിന് ഒരു മേഖലയുടെ കുത്തക കൈയടക്കിവെക്കാൻ അവകാശമില്ളെന്ന സുപ്രീംകോടതി വിധികൾ ഉദ്ധരിച്ചാണ് കോടതി ഹരജി തീ൪പ്പാക്കിയത്.
അ൪ഹരായ മറ്റൊന്നിന് കൂടി അനുമതി നൽകുന്നത് ഹരജിക്കാരുടെ പ്രവ൪ത്തനത്തിന് ഹാനികരമാകുമെന്ന് പറയാൻ കഴിയില്ല. മത്സരമില്ലാതെ ഒന്നിനെ നിലനി൪ത്താൻ അ൪ഹരായ മറ്റുള്ളവ൪ക്ക് പ്രവേശം നൽകാതിരിക്കാൻ ഭരണഘടനയിൽ വകുപ്പില്ല.
പൊതുതാൽപര്യം മാനിച്ച് അ൪ഹത കണക്കാക്കി മറ്റൊന്നിനു കൂടി അവസരം നൽകാം. അതിനാൽ ജില്ലാ ബാങ്കിൻെറ തീരുമാനം അവകാശലംഘനമായി കരുതാനാവില്ളെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.