കോട്ടയം: നാഗമ്പടത്ത് വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയും ബന്ധുവുമായ അരീപ്പറമ്പ് വടക്കേമുറിയിൽ ഷാജൻ മാത്യു കുറ്റക്കാരനെന്ന് കോടതി. കോട്ടയം ജില്ലാ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാളുടെ ശിക്ഷ നാളെ വിധിക്കും.
2012 ജനുവരിയിലാണ് ഇളപ്പുങ്കൽവീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മയെ പട്ടാപ്പകൽ വീട്ടിനുള്ളിൽ തലക്കടിച്ച് കൊലപ്പെടുത്തിയത്. കൂടാതെ തങ്കമ്മയുടെ കാതുകൾ അറുത്ത് കമ്മലുകളും മൂന്ന് വളയും മാലയും മോഷ്ടിക്കുകയും ചെയ്തു. തുട൪ന്ന് നടത്തിയ അന്വേഷണത്തിൽ കശാപ്പുകാരനും ബന്ധുവുമായ ഷാജൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണം ചോദിച്ചിട്ട് നൽകാത്തിലുള്ള പ്രകോപനത്തിൽ കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.