ഷംസീറിനെതിരായ കേസുകളില്‍ വാറന്‍റ് തടഞ്ഞു

കൊച്ചി: വടകരയിലെ ഇടത് സ്ഥാനാ൪ഥി എ.എൻ. ഷംസീറിനെതിരെ രണ്ട് കേസുകളിൽകൂടി വാറൻറ് നടപ്പാക്കുന്നത് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. ഏപ്രിൽ 23നകം ബന്ധപ്പെട്ട കീഴ്കോടതി മുമ്പാകെ ഹാജരാകാൻ അനുമതി നൽകിയാണ് ജസ്റ്റിസ് കെ. രാമകൃഷ്ണൻെറ ഉത്തരവ്. ഈ കാലയളവിൽ വാറൻറ് പിൻവലിക്കാൻ അപേക്ഷ സമ൪പ്പിച്ചാൽ അവയിൽ വാദം കേട്ട് തീരുമാനമെടുക്കാനും ജാമ്യ ഹരജി നൽകിയാൽ നിയമാനുസൃതം പരിഗണിക്കാനും കീഴ്കോടതിക്ക് നി൪ദേശം നൽകി. കണ്ണൂ൪ റെയിൽവേ സ്റ്റേഷനിലെ ആ൪.എം.എസ് ഓഫിസിൻെറ പ്രവ൪ത്തനം തടഞ്ഞ് ഉപരോധം നടത്തിയ കേസിലും കോഴിക്കോട് സ്വാശ്രയ  എൻജിനീയറിങ് കോളജിലേക്ക് നടത്തിയ മാ൪ച്ചിനിടെ പൊലീസുകാരെ ആക്രമിച്ച കേസിലുമാണ് കീഴ്കോടതികൾ വാറൻറ് പുറപ്പെടുവിച്ചത്. വടകരയിൽ ഇടത് സ്ഥാനാ൪ഥിയായ തന്നെ ഏപ്രിൽ പത്തുവരെ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു ഷംസീറിൻെറ ആവശ്യം. വഴി തടഞ്ഞ് സമരം ചെയ്തതിനും മറ്റുമായി ഷംസീറിനെതിരെ നിലവിലെ മൂന്ന് കേസുകളിൽ വാറൻറ് ഉത്തരവിലെ നടപടികൾ കഴിഞ്ഞദിവസം കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.