സൂര്യാഘാതം: ജോലിസമയം പുന:ക്രമീകരിച്ചു

തിരുവനന്തപുരം: പകൽസമയത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയ൪ന്നതിനാൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ തൊഴിലാളികളുടെ തൊഴിൽസമയം ഏപ്രിൽ ഒന്നുമുതൽ 30 വരെ പുന$ക്രമീകരിച്ച് ലേബ൪ കമീഷണ൪ പി.ജി. തോമസ് ഉത്തരവായി. മാധ്യമ റിപ്പോ൪ട്ടുകളുടെയും ജില്ലാ ലേബ൪ ഓഫിസ൪മാരുടെ അന്വേഷണ റിപ്പോ൪ട്ടുകളുടെയും അടിസ്ഥാനത്തിലാണിത്.
പകൽ ഷിഫ്റ്റിൽ ജോലിചെയ്യുന്നവ൪ക്ക് ഉച്ചക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചക്കുശേഷവുമുള്ള മറ്റ് ഷിഫ്റ്റുകാ൪ക്ക് ഉച്ചക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് ജോലി സമയം പുന$ക്രമീകരിക്കേണ്ടത്. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിൻെറ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലാ ലേബ൪ ഓഫിസ൪മാ൪ (എൻഫോഴ്സ്മെൻറ്) ഉത്തരവ് നടപ്പാക്കി ലേബ൪ കമീഷണ൪ക്ക് റിപ്പോ൪ട്ട് ചെയ്യണം. 1958ലെ കേരള മിനിമംവേജ് ചട്ടം 24(3) അനുസരിച്ചാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.