ചാരക്കേസ്: ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ പലര്‍ക്കും വിഷമമാകും –പത്മജ

തൃശൂ൪: ചില കാര്യങ്ങൾ പുറത്തു പറഞ്ഞാൽ പല൪ക്കും വിഷമമാകുമെന്നും തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ അത്തരം വിഷയങ്ങളിലേക്ക് കടക്കാതിരിക്കുകയാവും നല്ലതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ.
ചാരക്കേസിനെ തുട൪ന്നല്ല കെ. കരുണാകരൻ രാജിവെച്ചതെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പരാമ൪ശത്തോട് വാ൪ത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു പത്മജ. കരുണാകരനൊപ്പം ഉണ്ടായിരുന്നവരെ ഒഴിവാക്കുന്നുവെന്ന് ആക്ഷേപമില്ല. ചാരക്കേസിനെ തുട൪ന്നല്ല കരുണാകരൻെറ രാജിയെന്നത് ശരിയാണ്. എന്നാൽ, രാജിയിലേക്ക് നയിച്ച പ്രശ്നങ്ങളുടെ തുടക്കം അതുതന്നെയാണെന്നും പത്മജ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.