സംസ്ഥാനത്ത് 2550 പ്രശ്നസാധ്യതാ ബൂത്തുകളെന്ന് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് 2550 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് പൊലീസിൻെറ അവസാനവട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ സംഘ൪ഷസാധ്യതയുള്ളതും പ്രശ്നബാധിതവും അതീവപ്രശ്നബാധിതവുമായ ബൂത്തുകളുണ്ട്. മലബാറിലെ തീരദേശ മേഖലകളിലാണ് ഇത്തരം ബൂത്തുകൾ കൂടുതലെന്നാണ് പൊലീസ് നൽകുന്ന വിവരം. മാവോവാദി സാന്നിധ്യം കണ്ടത്തെിയ നൂറിലേറെ ബൂത്തുകളും ഇതിൽപ്പെടും. അഗളി, നിലമ്പൂ൪, വയനാട്, കാസ൪കോട്, കണ്ണൂ൪ എന്നിവിടങ്ങളിൽ ഉൾപ്പെട്ടതാണ് ഈ ബൂത്തുകൾ. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പൊലീസിന് പെട്ടെന്ന് എത്താനാകാത്ത 60 ഓളം ബൂത്തുകളുണ്ടെന്നും റിപ്പോ൪ട്ടിലുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.