കൊച്ചി: ക൪ണാടകയിൽനിന്ന് കരാ൪ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ തടസ്സം നേരിടരുതെന്ന് ഹൈകോടതി. മറ്റു ബാധ്യതകളുടെ പേരിൽ കേരളത്തിന് വിഹിതം മുടക്കിയിട്ടില്ളെന്ന ക൪ണാടക വൈദ്യുതി വകുപ്പിൻെറ വിശദീകരണം രേഖപ്പെടുത്തിയാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻെറ ഉത്തരവ്. കേരളത്തിലേക്കടക്കം നൽകുന്ന വൈദ്യുതി നി൪ത്തിവെക്കാനുള്ള ക൪ണാടക സ൪ക്കാറിൻെറ നടപടി ചോദ്യംചെയ്ത് കേരള വൈദ്യുതി ബോ൪ഡ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ക൪ണാടക സ൪ക്കാറിൻെറ ഉത്തരവ് രണ്ടു മാസത്തേക്ക് സ്റ്റേചെയ്തിരുന്നു.
വേനൽക്കാലത്തെ മറ്റ് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വ൪ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതിക്ഷാമം നേരിടുന്നതായി ചൂണ്ടിക്കാട്ടിയാണ് ക൪ണാടക സത്യവാങ്മൂലം സമ൪പ്പിച്ചത്.
നിയന്ത്രണ സംവിധാനത്തിലൂടെ മാത്രമെ ഇത് കൈകാര്യം ചെയ്യാനാകൂവെന്നതുകൊണ്ടാണ് പുറത്തേക്കുള്ള വിതരണം നി൪ത്തിവെക്കാൻ തീരുമാനിച്ചത്. ക൪ണാടക ആസ്ഥാനമായ 20ഓളം വൈദ്യുതി ഉൽപാദക കമ്പനികളിൽനിന്ന് 325 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കേരളം കരാറിൽ ഏ൪പ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.