നാട്ടില്‍കേട്ട വാര്‍ത്തകളല്ല പാര്‍ട്ടിവേദികളില്‍ പറയേണ്ടത് -കെ. മുരളീധരന്‍

തിരുവനന്തപുരം: നാട്ടിൽകേട്ട വാ൪ത്തകളല്ല ഷാനിമോൾ ഉസ്മാൻ പാ൪ട്ടിവേദിയിൽ പറയേണ്ടിയിരുന്നതെന്ന്  കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. വ്യക്തികൾക്കെതിരായി ആരോപണം ഉന്നയിക്കുമ്പോൾ തെളിവ് വേണമെന്നും മുരളീധരൻ പറഞ്ഞു. കത്ത് പാ൪ട്ടി ഫോറങ്ങൾക്ക് അയക്കുന്നതിൽ തെറ്റില്ല. എന്നാൽ ആ കത്ത് നാട്ടുകാരെകൊണ്ട് വായിപ്പിക്കേണ്ട കാര്യമില്ല. പ്രസിഡന്‍്റ് എന്ന നിലയിൽ സുധീരന്‍്റേത് മികച്ച പ്രവ൪ത്തനമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

 ഷാനിമോളുടെ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സുധീരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിതിന് പിന്നാലെയാണ് മുരളീധരൻ പിന്തുണയുമായി രംഗത്തത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.