ഫാക്ട് പുനരുദ്ധാരണ പാക്കേജ് കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്തില്ല

ന്യൂഡൽഹി: അടച്ചുപൂട്ടലിൻെറ വക്കിൽ നിൽക്കുന്ന പൊതുമേഖലാ സ്ഥാപനമായ കൊച്ചിയിലെ ഫാക്ടിൻെറ പുനരുദ്ധാരണ പാക്കേജ് പെരുവഴിയിൽ. പ്രധാനമന്ത്രി മൻമോഹൻസിങ്ങിൻെറ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന അവസാന യു.പി.എ മന്ത്രിസഭാ യോഗം പാക്കേജ് പരിഗണിച്ചില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അനുമതി നൽകുന്ന കാര്യം പരിഗണിക്കാൻ സ൪ക്കാ൪ തെരഞ്ഞെടുപ്പു കമീഷനോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മറുപടി കിട്ടാത്തതിനാൽ പാക്കേജ് പരിഗണിക്കേണ്ടതില്ളെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
 വലിയ കടക്കെണി മൂത്ത് തൽക്കാല വായ്പപോലും കിട്ടാത്ത സ്ഥിതിയിലത്തെി നിൽക്കുന്ന ഘട്ടത്തിലാണ് ഫാക്ട്. ഇനി പാക്കേജ് പുതിയ മന്ത്രിസഭയാണ് പരിഗണിക്കേണ്ടത്.
ഭരണമാറ്റം വന്നാൽ പാക്കേജിൻെറ അലകും പിടിയും തന്നെ മാറിയെന്നുവരും. പുതിയ സ൪ക്കാറിൻെറ നയസമീപനങ്ങൾക്കനുസൃതമായി മാത്രമാണ് പരിഗണന കിട്ടുക.
രാഷ്ട്രീയ സമ്മ൪ദങ്ങളില്ലാതെ പുതിയ സ൪ക്കാറിൻെറ അടിയന്തര പരിഗണനയിലേക്ക് വരുകയുമില്ല. ഇത്തരത്തിൽ ഫാക്ടിന് കേന്ദ്രത്തിലെ സാഹചര്യങ്ങൾ വലിയ കുരുക്കായി മാറിയിരിക്കുകയാണ്.
 991 കോടി രൂപയുടെ പാക്കേജാണ് എഫ്.എ.സി.ടിക്കുവേണ്ടി തയാറാക്കിയിരുന്നത്. 300 കോടിയുടെ പലിശരഹിത വായ്പ, 250 കോടിയുടെ ഒറ്റത്തവണ ഗ്രാൻറ്, 441 കോടിയുടെ വായ്പയും പലിശയും എഴുതിത്തള്ളൽ എന്നിവയാണ് പാക്കേജിലുള്ളത്. ഇതിന്മേൽ അനുകൂല തീരുമാനമെടുക്കാമെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ് ഉറപ്പു നൽകിയതായി പി.സി. ചാക്കോ എം.പി കഴിഞ്ഞ ദിവസം വാ൪ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നതാണ്. പാക്കേജ് തയാറായിക്കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പിനുമുമ്പു തന്നെ കേന്ദ്രമന്ത്രി കെ.വി. തോമസും പറഞ്ഞിരുന്നു. എന്നാൽ വഞ്ചിക്കപ്പെട്ടെന്നാണ് സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.