വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന്‍െറ വീട് സ്ഫോടനത്തില്‍ തകര്‍ക്കാന്‍ ശ്രമം

മലപ്പുറം: വെൽഫെയ൪ പാ൪ട്ടി മങ്കട നിയോജക മണ്ഡലം കമ്മിറ്റിയംഗത്തിൻെറ വീട് സ്ഫോടകവസ്തു വെച്ച് തക൪ക്കാൻ ശ്രമം. മക്കരപ്പറമ്പ് ടൗണിൽ മങ്കട റോഡിനോട് ചേ൪ന്ന് ചുണ്ടയിൽ ആരിഫിൻെറ വീട്ടിലാണ് ഉഗ്രശേഷിയുള്ള നാല് സ്ഫോടക വസ്തുക്കൾ പൊട്ടിച്ചത്. ഞായറാഴ്ച പുല൪ച്ചെ 12.45നാണ് സംഭവം.
കിടപ്പുമുറിയോടു ചേ൪ന്ന് പുറംഭാഗത്തെ ചെടികൾക്കിടയിൽ സ്ഥാപിച്ച മൂന്ന് ഗുണ്ടുകളും ഷെഡിൽ വെച്ച ഗുണ്ടുമാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കത്തിച്ച ചന്ദനത്തിരികൾ ഗുണ്ടിൽ കൂട്ടിക്കെട്ടി സ്ഫോടനം നടത്തുകയായിരുന്നു. ഗുണ്ട് പൊട്ടി ഷെഡിലെ മോട്ടോ൪ പൈപ്പിന് തകരാ൪ സംഭവിച്ചു. കിടപ്പുമുറിയുടെ പുറംചുമരിൻെറ സിമൻറ് ഇളകി. വീടിൻെറ സിറ്റൗട്ട്, അടുക്കളയോട് ചേ൪ന്ന ഷെഡ് എന്നിവിടങ്ങളിൽനിന്ന് പൊട്ടാത്ത മൂന്ന് ഗുണ്ടുകൾ പൊലീസ് കണ്ടെടുത്തു.
സംഭവസമയം ആരിഫിൻെറ പിതാവ് അബ്ദുറഹ്മാൻ, ഉമ്മ സഫിയ, ഭാര്യ നുസ്റ, രണ്ടര വയസ്സുള്ള കുഞ്ഞ്, ഭ൪തൃഗൃഹത്തിൽനിന്ന് വിരുന്നത്തെിയ സഹോദരി നസീമ, ഇവരുടെ മക്കളായ നിദ റുസ്ത, റഹ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആ൪ക്കും പരിക്കില്ല.
രാത്രി 11ഓടെയാണ് ഇവ൪ ഉറങ്ങാൻ കിടന്നത്. 12.45ഓടെ ശബ്ദം കേട്ട് വീട്ടുകാ൪ ഉണ൪ന്നിരുന്നു. പ്രദേശത്ത് രണ്ടുദിവസമായി തെരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനവും പടക്കംപൊട്ടിക്കലും നടന്നിരുന്നു. ഇതിൻെറ ഭാഗമാണെന്ന് കരുതി വീട്ടുകാ൪ പുറത്തിറങ്ങിയില്ല. രാവിലെ സിറ്റൗട്ടിൽനിന്ന് ഗുണ്ടും ചന്ദനത്തിരിയും കെട്ടിവെച്ചത് കണ്ട് പരിശോധിച്ചപ്പോഴാണ് അടുക്കളഭാഗത്തെ ഷെഡിൽനിന്ന് പൊട്ടാത്ത ഗുണ്ട് ലഭിച്ചത്. ഉടൻ മങ്കട പൊലീസിൽ അറിയിച്ചു. ഇവ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇരുനില വീടിൻെറ തൊട്ടുമുൻഭാഗത്തായി രാസവള വിൽപന ഷെഡും ഇതിനോട് ചേ൪ന്ന് മങ്കട റോഡിൽ ഒട്ടേറെ ഷോപ്പുകളുമുണ്ട്. അബ്ദുറഹ്മാൻെറ പരാതിയിൽ മങ്കട പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തു.
വെൽഫെയ൪ പാ൪ട്ടിയുടെയും സോളിഡാരിറ്റിയുടെയും സജീവ പ്രവ൪ത്തകരാണ് ആരിഫും കുടുംബവും. മാധ്യമം ദിനപത്രം ഫീൽഡ് കോഓഡിനേറ്ററുമാണ് ആരിഫ്. മലപ്പുറം ലോക്സഭാ മണ്ഡലം വെൽഫെയ൪ പാ൪ട്ടി സ്ഥാനാ൪ഥി പ്രഫ. പി. ഇസ്മായിലിൻെറ പ്രചാരണത്തിന് ആരിഫ് സജീവമായി രംഗത്തുണ്ടായിരുന്നു. ഈ വൈരാഗ്യമാവാം സംഭവത്തിന് പിറകിലെന്ന് സംശയിക്കുന്നു. വെൽഫെയ൪ പാ൪ട്ടി ജില്ലാ ട്രഷറ൪ എ. ഫാറൂഖ്, മങ്കട മണ്ഡലം പ്രസിഡൻറ് ഖാദ൪ അങ്ങാടിപ്പുറം എന്നിവ൪ സ്ഥലം സന്ദ൪ശിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.