കൊല്ലം: സംസ്ഥാന കശുവണ്ടി വികസന കോ൪പറേഷനിൽ സ൪വത്ര ക്രമക്കേടെന്ന് സി ആൻഡ് എ.ജി റിപ്പോ൪ട്ട്. ഇടപാടുകൾ സുതാര്യവും കാര്യക്ഷമവുമാക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള സമിതിയും സ൪ക്കാ൪ നിയോഗിച്ച വിദഗ്ധ സമിതിയും നൽകിയ ശിപാ൪ശകൾ അവഗണിച്ച് നടത്തിയ തോട്ടണ്ടി ഇടപാടിലൂടെ സ്ഥാപനത്തിനുണ്ടായ നഷ്ടം 97.02 കോടിയാണ്.
2008 മുതൽ 2013 വരെയുള്ള തോട്ടണ്ടി ഇടപാടുകളാണ് പരിശോധനാ വിധേയമാക്കിയത്. 2009 മാ൪ച്ച് വരെയുള്ള കണക്കുകളേ കോ൪പറേഷൻ പൂ൪ത്തിയാക്കിയിട്ടുള്ളൂ. അതുവരെയുള്ള കോ൪പറേഷൻെറ സഞ്ചിത നഷ്ടം 812.92 കോടിയാണ്. നാലുവ൪ഷത്തെ കണക്കുകൾ കൂടി പൂ൪ത്തിയാകുമ്പോൾ നഷ്ടക്കണക്ക് ഭീമമാകും. കോ൪പറേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച് 2011 മുതൽ ധനകാര്യ പരിശോധന വിഭാഗം, വ്യവസായ വകുപ്പിൻെറ കീഴിലുള്ള ‘റിയാബ്’, വിജിലൻസ് എന്നിവ നിരവധി റിപ്പോ൪ട്ടുകൾ നൽകിയെങ്കിലും ഒന്നിലും നടപടിക്ക് സ൪ക്കാ൪ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.