തിരുവനന്തപുരം: ജനത്തിൻെറ ജീവനും ആരോഗ്യത്തിനും ഹാനികരമാകുന്ന രാസപദാ൪ഥങ്ങൾ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങവിൽപന തുട൪ന്നാൽ സംസ്ഥാനത്ത് മാമ്പഴം നിരോധിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനങ്ങളുടെ ആരോഗ്യത്തെകൊന്നുകൊണ്ടുള്ള കച്ചവടങ്ങൾ അവസാനിപ്പിക്കും. അതിന് സ൪ക്കാറിന് മടിയില്ളെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേ൪ത്തു. ഭക്ഷ്യ സുരക്ഷാവകുപ്പ് സംഘടിപ്പിക്കുന്ന ഊ൪ജിത ഭക്ഷ്യസുരക്ഷാവാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷിത ഭക്ഷണസാധനങ്ങൾ വിൽക്കാത്തവ൪ക്കെതിരെ ക൪ശനനടപടികൾ ഉണ്ടാകുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അക്കാര്യത്തിൽ ജാഗ്രതപുല൪ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.എസ്. ശിവകുമാ൪ അധ്യക്ഷതവഹിച്ചു. മേയ൪ കെ.ചന്ദ്രിക, കൗൺസില൪ ലീലാമ്മ ഐസക്, ഭക്ഷ്യസുരക്ഷാ കമീഷണ൪ കെ.അനിൽകുമാ൪, ജോയൻറ് കമീഷണ൪ ഡി.ശിവകുമാ൪ എന്നിവ൪ സംസാരിച്ചു. ജൂൺ ഒന്ന് വരെയാണ് ഭക്ഷ്യസുരക്ഷാവാരമായി ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.