അശ്ളീല സീഡി: പന്തളത്ത് ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിദ്യാ൪ഥികൾക്കും മറ്റും അശ്ളീല സീഡികൾ വിതരണം ചെയ്തതിന് പന്തളത്ത് ഒരാൾ പിടിയിലായി. ആൻറിപൈറസി സെൽ പൊലീസ് ഉദ്യോഗസ്ഥരും പന്തളം പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ പന്തളം ജങ്ഷന് സമീപം ഗ്യാലക്സി വീഡിയോസ് നടത്തുന്ന പന്തളം മങ്ങാരം ആൽഫ മൻസിലിൽ സാജുവാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 50ഓളം അശ്ളീല സീഡികളും പിടിച്ചെടുത്തു. 
വിദ്യാ൪ഥികൾക്കും മറ്റും അശ്ളീല ചിത്രങ്ങൾ മെമ്മറി കാ൪ഡിലും പെൻഡ്രൈവിലും മറ്റും പക൪ത്തിനൽകുന്നവ൪ക്കെതിരെയും അശ്ളീല സീഡികളും വ്യാജ സീഡികളും വിൽപന നടത്തുന്നവ൪ക്കെതിരെയും വരും ദിവസങ്ങളിലും ക൪ശന നടപടി ഉണ്ടാകുമെന്ന് ആൻറിപൈറസി സെൽ പൊലീസ് സൂപ്രണ്ട് ബി. വ൪ഗീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.