കാസ൪കോട്: കാഞ്ഞങ്ങാട്ടെ ബാ൪ ലൈസൻസ് വിവാദവുമായി ബന്ധപ്പെട്ട് നഗരസഭയിലെ 11 മുസ്ലിംലീഗ് അംഗങ്ങളെ സസ്പെൻഡ് ചെയ്യാൻ ശിപാ൪ശ. ലീഗ് നയത്തിനും നിലപാടിനും വിരുദ്ധമായി മദ്യശാലക്ക് നിരാക്ഷേപ പത്രം നൽകിയ നഗരസഭാ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പാ൪ട്ടി നിയോഗിച്ച അന്വേഷണ സമിതി സമ൪പ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞു.
ഇത് ഐകകണ്ഠ്യേന അംഗീകരിച്ചാണ് നഗരസഭയിലെ 11 ലീഗ് അംഗങ്ങളെയും പാ൪ട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ജില്ലാ പ്രവ൪ത്തക സമിതി സംസ്ഥാന കമ്മിറ്റിയോട് ശിപാ൪ശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.