നെടുമ്പാശേരി മനുഷ്യക്കടത്ത്: മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സ൪വീസിൽ തിരിച്ചെടുത്തു. എസ്.പി ജമാലുദ്ദീൻ, ഡിവൈ.എസ്.പിമാരായ മഹേഷ്കുമാ൪, മുഹമ്മദ് ഇക്ബാൽ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. എന്നാൽ എസ്.പി ഭുവനചന്ദ്രൻെറ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥ൪ നൽകിയ നിവേദനത്തിൻെറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. നിവേദനത്തിൻെറ അടിസ്ഥാനത്തിൽ സി.ബി.ഐയോട് അഭിപ്രായം തേടിയിരുന്നു.  ഈ ഉദ്യോഗസ്ഥരെ കേസിൽ പ്രതിചേ൪ത്തിട്ടില്ളെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമുള്ള മറുപടിയാണ് സി.ബി.ഐ നൽകിയത്. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ സി.ബി.ഐ മറുപടി നൽകിയിരുന്നില്ല. ഡി.ജി.പി അധ്യക്ഷനായ സമിതി നിവേദനം പരിശോധിച്ച് സ൪ക്കാറിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതുട൪ന്നാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത്. ഭുവനചന്ദ്രൻെറ കാര്യത്തിൽ  തീരുമാനമുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.