തിരുവനന്തപുരം: കായംകുളം താപനിലയത്തിലെ തകരാ൪ പരിഹരിച്ചാൽ ലോഡ്ഷെഡിങ് അരമണിക്കൂറായി കുറക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്. നിലവിൽ മുക്കാൽ മണിക്കൂറാണ് വൈദ്യുതി നിയന്ത്രണം. മഴ ശക്തി പ്രാപിച്ചാൽ മാത്രമെ ലോഡ്ഷെഡിങ് പൂ൪ണമായി പിൻവലിക്കാൻ സാധിക്കൂവെന്നും ആര്യാടൻ പറഞ്ഞു.
കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ നിയമലംഘനം നടന്നുവെന്നത് വ്യക്തമാണ്. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ക്രൂശിക്കുന്നത് ശരിയല്ളെന്നും ആര്യാടൻ വാ൪ത്താലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.