കൊച്ചി: കുട്ടികളുടെ സംരക്ഷണത്തിന് കോ൪പറേറ്റ് സ്ഥാപനങ്ങൾ പ്രാധാന്യം നൽകണമെന്ന് കോ൪പറേറ്റ് സ്ഥാപനങ്ങൾക്കുള്ള സാമൂഹിക ഉത്തരവാദിത്തം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സംഘടിപ്പിച്ച സമ്മേളനം ആഭിപ്രായപ്പെട്ടു.
കൊച്ചിയിൽ താജ് ഗേറ്റ്വേയിൽ യുനിസെഫുമായി ചേ൪ന്ന് ബാലാവകാശ സംരക്ഷണ കമീഷനാണ് സമ്മേളനം സംഘടിപ്പിച്ചത്. സാമൂഹിക പ്രതിബന്ധതാ പ്രവ൪ത്തനങ്ങളിൽ കുട്ടികൾക്കും ചെറുപ്പക്കാരായ മാതാപിതാക്കൾക്കും പ്രത്യേക പരിഗണന നൽകാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് യുനിസെഫിൻെറ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെ മേധാവി ഡോ. സതീഷ് കുമാ൪ പറഞ്ഞു. ബിസിനസ് സംബന്ധമായ കാര്യങ്ങളിലേ൪പ്പെടുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.
കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽനിന്ന് വിട്ടുനിൽകുന്നതിനും ആരോഗ്യകരവും ജീവിത ശൈലികളുൾപ്പെടെ മൂല്യങ്ങളെ നിലനി൪ത്തുന്നതിനും സ്ഥാപനങ്ങൾ ശ്രദ്ധ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ദുരന്തങ്ങളുണ്ടാകുമ്പോൾ കോ൪പറേറ്റ് സ്ഥാപനങ്ങൾക്ക് സമൂഹത്തിൽ വലിയ ഉത്തരവാദിത്തങ്ങളാണുള്ളതെന്നും അദ്ദേഹം ഓ൪മിപ്പിച്ചു. യുനിസെഫിൻെറ ഇന്ത്യയിലെ ഉപപ്രതിനിധി ജയിംസ് ഗിതാവു മുഖ്യപ്രഭാഷണം നടത്തി. ‘കോ൪പറേറ്റുകളും സാമൂഹിക സേവനവും കേരളത്തിൻെറ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ തെ൪മോ പെൻപോൾ മുൻ മാനേജിങ് ഡയറക്ട൪ സി. ബാലഗോപാൽ, ഒഗിൽവി ഒൗട്ട് റിച്ച് മുൻ പ്രസിഡൻറ് ഡി.കെ. ബോസ്, ടാറ്റാ ടീ മുൻ വൈസ് പ്രസിഡൻറ് എസ്.സ്വാമിനാഥൻ എന്നിവരും വിഷയങ്ങൾ അവതരിപ്പിച്ചു.
സാമൂഹികനീതി വകുപ്പ് ഡയറക്ട൪ വി.എൻ. ജിതേന്ദ്രൻ ച൪ച്ചകൾ ഉപസംഹരിച്ചു. ബാലാവകാശ സംരക്ഷണ കമീഷൻ സെക്രട്ടറി സി.കെ. വിശ്വനാഥൻ സ്വാഗതവും കമീഷൻ അംഗം സി.യു. മീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.