തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി

കൊച്ചി: കേരളത്തിൻെറ തീരദേശ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി.  നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണുള്ളത്. ഇതിനെ തുട൪ന്ന് ആളുകളെ മാറ്റി പാ൪പ്പിക്കാനുള്ള നടപടികൾ  അധികൃത൪ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മാറ്റിപ്പാ൪പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
ചെല്ലാനം ഭാഗത്ത് ഒരു ബോട്ട് കാണാതായി. ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കടലിൻെറ ഇരമ്പലും കടൽഭിത്തിക്കു മുകളിലൂടെയുള്ള തിരകളുടെ വരവും തീരദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.