എന്‍ജിനീയറിങ് റാങ്ക് പട്ടിക ഇന്ന്

തിരുവനന്തപുരം: 2014 കേരള എൻജിനീയറിങ് പ്രവേശ പരീക്ഷയുടെ റാങ്ക് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചയോടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലായിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. അലോട്ട്മെൻറിൻെറ ഷെഡ്യൂളും ഞായറാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പ്രവേശ പരീക്ഷാ കമീഷണ൪ ബി.എസ്. മാവോജി അറിയിച്ചു.
എൻജിനീയറിങ് പ്രവേശ പരീക്ഷയുടെ സ്കോ൪ മേയ് 14ന് പ്രസിദ്ധീകരിച്ചിരുന്നു. പ്ളസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ ലഭിച്ച മാ൪ക്ക് കൂടി പരിഗണിച്ച് സ്വീകരണപ്രക്രിയക്ക് ശേഷം തയാറാക്കിയ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.  പരീക്ഷ എഴുതിയ 1,03,398 പേരിൽ 74307പേരാണ് മിനിമം സ്കോ൪ നേടി യോഗ്യത നേടിയത്. ഇവരിൽ 39,512 പേ൪ ആൺകുട്ടികളും 34,795 പെൺകുട്ടികളുമാണ്. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ ജൂൺ 30ന് മുമ്പ് എൻജിനീയറിങ് കോഴ്സുകളിലേക്ക് ആദ്യഘട്ട അലോട്ട്മെൻറ് നടത്താനാണ് തീരുമാനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.