കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിലെ 10 ാം പ്രതിയായ സൂഫിയ മഅ്ദനി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചു. ചികിത്സക്കായി മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനാൽ കൂടെ നിൽക്കാനായി 10 ദിവസത്തേക്ക് ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. എന്നാൽ, മഅ്ദനിയെ എന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കാൻ പ്രത്യേക എൻ.ഐ.എ കോടതി നി൪ദേശം നൽകി. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. 2009 ഡിസംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചപ്പോൾ ജില്ല വിട്ടുപോകുന്നതിന് കോടതിയുടെ മുൻകൂ൪ അനുമതി വേണമെന്ന വ്യവസ്ഥ നിഷ്ക൪ഷിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ മഅ്ദനിക്കൊപ്പം ബന്ധുക്കൾക്ക് നിൽക്കാൻ സുപ്രീംകോടതി നേരത്തേ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.