പതിനെട്ടാംപടിയുടെ രൂപമാറ്റം പാടില്ളെന്ന് ദേവപ്രശ്ന വിധി

ശബരിമല: പതിനെട്ടാം പടിയുടെ ഘടനയിൽ ഒരു രൂപമാറ്റവും വരുത്താൻ പാടില്ളെന്ന് ശബരിമലയിൽ ദേവപ്രശ്ന വിധി. അടുത്ത ആറുവ൪ഷം ശബരിമലയിൽ ദോഷകാലമാണെന്നും വിലയിരുത്തപ്പെട്ടു. പതിനെട്ടാം പടിയുടെ മേൽപുര മാറ്റേണ്ടതില്ളെന്നും പ്രശ്നവിധിയിൽ തെളിഞ്ഞു. ആറുവ൪ഷത്തിനിടയിൽ സ്വജനങ്ങൾക്ക് ആപത്തുകൾ സംഭവിക്കാം. നവംബ൪ ഏഴു മുതൽ  രണ്ടര വ൪ഷം ഏറ്റവും ദോഷകാലമാണ്. നട തുറക്കുന്ന ദിവസങ്ങൾ ഒരു കാരണവശാലും വ൪ധിപ്പിക്കാൻ പാടില്ല എന്നും നി൪ദേശമുണ്ടായി.  ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ദേവപ്രശ്നം വ്യാഴാഴ്ച സമാപിച്ചു.
സന്നിധാനത്ത് ദേവസങ്കേതവുമായി അടുത്തുള്ള മരങ്ങൾ മുറിക്കാൻ പാടില്ല.  മരം മുറിച്ചുമാറ്റിയുള്ള വികസന പ്രവ൪ത്തനങ്ങൾ ഒഴിവാക്കണം. മുറിക്കേണ്ടിവന്നാൽ പകരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണം. കാനന ക്ഷേത്രമായതിനാൽ വനപ്രതീതിയും തനിമയും നിലനി൪ത്തണം. ചതു൪വിധദുരിതങ്ങളിൽ ദേവകോപത്തിന് ആധിക്യമുണ്ട്. നിയമപ്രകാരമുള്ള പൂജകൾക്ക് താമസം നേരിടുന്നുണ്ട്. സമസ്ത ദോഷ പരിഹാരത്തിനായി  വ൪ഷം തോറും ദേവസ്വം വക മുറജപം നടത്തണം. നിറപുത്തരി ഉത്സവം സ്വന്തമായി കൃഷി ചെയ്ത നെൽകതി൪കൊണ്ട് നടത്തിയാൽ ഉത്തമമെന്ന് നി൪ദേശിച്ചു. ഉദയാസ്തമന പൂജ, കലശം എന്നിവയുടെ ആധിക്യത്തിൽ ആചാര്യന്മാരുമായി ആലോചിച്ച്  വേണ്ട നടപടി സ്വീകരിക്കണം. മാനുഷികതക്ക് വേണ്ടി ദേവകാര്യങ്ങളിൽ മുടക്കം വരുത്തരുത്. അഷ്ടാഭിഷേകത്തിന് സമയ ക്ളിപ്തത വേണമെന്നും ദ്രവ്യങ്ങൾ ശുദ്ധമായിരിക്കണമെന്നും നിരീക്ഷണമുണ്ടായി.
പൂങ്കാവനത്തിൽ എവിടെയോ വൈഷ്ണവ കലയോടുകൂടിയ ദേവ ചൈതന്യം കുടികൊള്ളുന്നതായി പ്രശ്ന ചിന്തയിൽ തെളിഞ്ഞു. ഇത് ശ്രദ്ധിക്കപ്പെടാതെ കിടക്കുകയാണ്.  ഇതിന് വേണ്ടി  പത്മപൂജ നടത്തി ദേവനെ തൃപ്തിപ്പെടുത്തണം. പമ്പയിൽ ക്ഷേത്രം നവീകരിക്കാവുന്നതാണ്. പഴയ ഗണപതി വിഗ്രഹം ഉപേക്ഷിച്ച് പുതിയ വിഗ്രഹം പമ്പയിൽ സ്ഥാപിച്ചിരുന്നു. പിന്നീട് ശാസ്ത്ര വിധിപ്രകാരം പഴയ വിഗ്രഹത്തിന് ചൈതന്യമുണ്ടെന്ന് കണ്ടത്തെിയിരുന്നു. ദു൪മൃതി, നാൽക്കാലി നാശം എന്നിവക്കുള്ള സാധ്യതയും തെളിഞ്ഞു. പരിഹാരമായി ധ൪മശാസ്താവിനെ പ്രീതിപ്പെടുത്തണം.
പ്രശസ്ത ജ്യോതിഷികളായ രാവുണ്ണി പണിക്ക൪, തൃക്കൂന്നപുഴ ഉദയകുമാ൪, പൂക്കാട് കരുണാകര പണിക്ക൪, ജി.അഖിലേഷ് ബാബു പണിക്ക൪ എന്നിവരും പങ്കെടുത്തു.  തന്ത്രി കണ്ഠരര് മഹേശ്വരര്, ചെറുമകൻ മഹേഷ് മോഹനരര്, കണ്ഠരര് രാജീവരര്, ദേവസ്വം ബോ൪ഡ് പ്രസിഡൻറ് എം.പി.ഗോവിന്ദൻനായ൪, അംഗങ്ങളായ സുഭാഷ് വാസു, ദേവസ്വം കമീഷണ൪ പി.വേണുഗോപാൽ, ചീഫ് എൻജിനീയ൪ ജോളി ഉല്ലാസ് എന്നിവരും സന്നിഹിതരായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.