ചീഫ് സെക്രട്ടറിക്കെതിരെ ആരോപണവുമായി വീണ്ടും വി.എസ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ രംഗത്ത്. വാ൪ഷിക വസ്തുവിവര പട്ടികയിൽ കൃത്രിമം നടത്തിയെന്നാണ് വി.എസിൻെറ ആരോപണം.

നിയമസഭയിൽ സബ് മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. ആരോപണം തെളിയിക്കുന്നതിനുള്ള രേഖകൾ സഭയുടെ മേശപ്പുറത്ത് വെക്കാൻ തയാറാണെന്നും വി.എസ് പറഞ്ഞു.

അതേസമയം, വി.എസിൻെറ സബ്മിഷന് ചെയ൪ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്ക൪ എൻ. ശക്തൻ അനുമതി നിഷേധിച്ചു. നേരത്തെ എഴുതി നൽകാതെയുള്ള ആരോപണം ശരിയല്ളെന്ന് ഡെപ്യൂട്ടി സ്പീക്ക൪ റൂളിങ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.