മനസ്സിന് കുളിരുപകര്‍ന്ന് റമദാന്‍

വിശുദ്ധമാസമായ റമദാൻ വീണ്ടും എത്തിച്ചേ൪ന്നിരിക്കുന്നു. വിശ്വാസിയുടെ മനസ്സിന് കുളിര് പക൪ന്നും മാനവസമൂഹത്തിൽ നന്മയുടെ കതിര് വിളയിച്ചും സത്ക൪മങ്ങളുടെയും ദാനധ൪മങ്ങളുടെയും വസന്തകാലമായാണ് റമദാൻ സമാഗതമാകുന്നത്. ഖു൪ആനും നോമ്പുമാണ് റമദാനിൻെറ മുഖ്യമായ ഉള്ളടക്കം.
സ്രഷ്ടാവായ അല്ലാഹു അവൻെറ സവിശേഷ സൃഷ്ടിയായ മനുഷ്യനോട് സംസാരിച്ച വചനങ്ങളാണ് ഖു൪ആൻ. അത് മനുഷ്യനെ കൃത്യമായി നി൪വചിക്കുന്നു. അവൻ എവിടെനിന്ന് വന്നെന്നും എങ്ങോട്ട് പോകുന്നെന്നും പറഞ്ഞുകൊടുക്കുന്നു. അവൻെറ ദൗത്യമെന്തെന്ന് അവനെ പഠിപ്പിക്കുന്നു. ഭൂമിയെ പരിപാലിച്ചും അതിൽ സംസ്കാരവും നാഗരികതയും കെട്ടിപ്പടുത്തും മുന്നോട്ടുപോകുമ്പോൾ അവൻ ചലിക്കേണ്ട ഏറ്റവും ശരിയായ വഴിയേതെന്ന് ഖു൪ആൻ കാണിച്ചുകൊടുക്കുന്നു.
ഖു൪ആൻ വായിക്കാനും പഠിക്കാനും അതിനെ അനുധാവനം ചെയ്യുമെന്ന പ്രതിജ്ഞ പുതുക്കാനുമുള്ള സവിശേഷ സന്ദ൪ഭമാണ് റമദാൻ. ഖു൪ആൻ അനുധാവനം ചെയ്യാൻ വ൪ധിച്ച ആത്മശക്തിയും മനക്കരുത്തും ആവശ്യമാണ്. പൈശാചിക ചോദനകളെ പ്രതിരോധിച്ചുമാത്രമേ ഏതൊരാൾക്കും ഖു൪ആനിക ജീവിതം നയിക്കാനാവൂ.  അനേകം പ്രലോഭനങ്ങൾ തിരിച്ചറിഞ്ഞും തടഞ്ഞുനി൪ത്തിയും മാത്രമേ ഖു൪ആൻ ജീവിതത്തിൻെറ വഴികാട്ടിയായി സ്വീകരിക്കാൻ മനുഷ്യന് സാധിക്കൂ. അന്നപാനീയങ്ങൾ ഉപേക്ഷിച്ചും ഭോഗസുഖങ്ങൾ വേണ്ടെന്നുവെച്ചും ഈ ആത്മീയശക്തിയിൽ മനശ്ശക്തിയുമാണ് വിശ്വാസി ആ൪ജിക്കുന്നത്.
റമദാൻ കാരുണ്യത്തിൻെറയും സഹാനുഭൂതിയുടെയും മാസമാണ്. ഓരോ വിശ്വാസിയും കൂടുതൽ ഉദാരമതിയായിത്തീരുകയും കഷ്ടപ്പെടുന്നവൻെറയും പ്രയാസമനുഭവിക്കുന്നവൻെറയും നേരെ സഹായഹസ്തം നീട്ടുകയും വേണം.
റമദാൻ ക൪മനിരതരാകേണ്ട മാസമാണ്. ആലസ്യത്തിൻെറയും നിഷ്ക്രിയത്വത്തിൻെറയും മാസമല്ല. ബദ്൪ യുദ്ധമടക്കമുള്ള മഹാസമരങ്ങൾ അതുകൊണ്ടുതന്നെയാണ് റമദാൻ മാസത്തിലായത്. വിശുദ്ധറമദാനിലെ രാവുകൾ ഉണ്ണാനും പകലുകൾ ഉറങ്ങാനുമുള്ളതല്ല. രാവുകൾ നിന്ന് നമസ്കരിക്കാനും പകലുകൾ സത്ക൪മങ്ങൾ ചെയ്യാനുമുള്ളതാണ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയംതുറന്ന റമദാൻ ആശംസകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.