ഇരകള്‍ക്കുള്ള നഷ്ടപരിഹാരം: ദത്തുകുട്ടികളെയും പരിഗണിക്കും

തിരുവനന്തപുരം: വിവിധ കേസുകളുമായി ബന്ധപ്പെട്ട ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിയിൽ ദത്തുകുട്ടികളെക്കൂടി ഉൾപ്പെടുത്താനും ആധാ൪ ബന്ധിത ബാങ്ക് അക്കൗണ്ട് വേണമെന്ന വ്യവസ്ഥ ഒഴിവാക്കാനും തീരുമാനിച്ചു. പദ്ധതിയിലെ വ്യവസ്ഥകൾക്ക് നിയമസഭാംഗങ്ങൾ നൽകിയ ഭേദഗതി അംഗീകരിച്ചാണ് ഇവ ഉൾപ്പെടുത്തിയത്. ചട്ടങ്ങളുടെ ഭേദഗതി പ്രത്യേക അജണ്ടയായി നിയമസഭ പരിഗണിക്കുകയായിരുന്നു. വി.ഡി. സതീശൻ, എം. ഉമ൪ എന്നിവരാണ് നോട്ടീസ് നൽകി ഭേദഗതികൾ നി൪ദേശിച്ചത്. സുരേഷ് കുറുപ്പും നി൪ദേശങ്ങൾ മുന്നോട്ടുവെച്ചു. ഇതിൽ ഭൂരിഭാഗവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അംഗീകരിക്കുകയും ചെയ്തു. ചട്ടങ്ങളുടെ ഭേദഗതി അപൂ൪വമായാണ് സഭയിൽ വരുന്നത്. മന്ത്രിയെയും ഭേദഗതി നി൪ദേശിച്ചവരെയും സ്പീക്ക൪ ജി. കാ൪ത്തികേയൻ അഭിനന്ദിച്ചു.
ഇരകൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിനാണ് പദ്ധതിയിൽ വ്യവസ്ഥ. അക്രമങ്ങളിൽ പരിക്കേൽക്കുക, ജീവഹാനി സംഭവിക്കുക, മാനഭംഗം, അക്രമങ്ങളിൽ പൊള്ളലേൽക്കുക തുടങ്ങിയവയിൽ ഇരകൾക്ക് നിലവിൽ ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ളെന്ന് രമേശ് ചെന്നിത്തല പിന്നീട് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ചില൪ക്ക് കോടതി ശിക്ഷിക്കുമ്പോൾ പിഴത്തുകയുടെ ഭാഗം തുക ലഭിക്കും.
കേന്ദ്രം 2008ൽ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരമാണ് ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥ കൊണ്ടുവരുന്നത്. പരിക്കേൽക്കുന്നവരും കൊലപാതകത്തിലെ ഇരകളുടെ കുടുംബങ്ങളും അനാഥരാക്കപ്പെടാൻ പാടില്ളെന്നാണ് സ൪ക്കാ൪ നിലപാട്. അവ൪ക്ക് പുനരധിവാസം അടക്കം പരിഗണിക്കുകയാണ്. ഇതിനായി പ്രത്യേക ഫണ്ട് രൂപവത്കരിക്കും. അതിൽ സ൪ക്കാ൪ ഗ്രാൻറിന് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഹിതം, വ്യക്തികൾ ഉൾപ്പെടെ നൽകുന്ന സംഭാവന, കോടതി വിധിക്കുന്ന പിഴ എന്നിവയും സ്വീകരിക്കും. സംസ്ഥാന-ജില്ലാ ലീഗൽ സ൪വീസ് അതോറിറ്റികളായിരിക്കും ഇത് കൈകാര്യം ചെയ്യുക. കോടതി ശിപാ൪ശ പ്രകാരമായിരിക്കും ഫണ്ട് വിതരണം. നഷ്ടപരിഹാരം മതിയായില്ളെന്ന് തോന്നിയാൽ വിചാരണവേളയിൽ കോടതിക്ക് വ൪ധിപ്പിക്കാം. കുറ്റവാളിയെ കണ്ടത്തൊത്ത സാഹചര്യത്തിലും ഇരക്ക് നഷ്ടപരിഹാരം ലഭിക്കാൻ കഴിയും.
സഹായത്തിന് അപേക്ഷ കിട്ടിയാൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കും. ഇതിൻെറ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന നി൪ദേശം എം. ഉമറാണ് മുന്നോട്ടുവെച്ചത്. പൊതുമേഖലാ ബാങ്കുകളുടെ അക്കൗണ്ടുകൾ പരിഗണിക്കും. കോ൪പറേറ്റ് മേഖലകളിൽനിന്ന്  സംഭാവന സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  
മരണത്തിന് അഞ്ചു ലക്ഷം വരെയാണ് നഷ്ടപരിഹാരം. മന$പൂ൪വമായ നരഹത്യക്ക് മൂന്നു ലക്ഷം വരെ, അശ്രദ്ധകൊണ്ടുള്ള മരണം രണ്ടു ലക്ഷം വരെ, സ്ത്രീധനബന്ധ അക്രമം രണ്ടു ലക്ഷം വരെ, 80 ശതമാനത്തിലധികം സ്ഥിര വൈകല്യം മൂന്നു ലക്ഷം വരെ, 40-80 ശതമാനം വൈകല്യം ഒരു ലക്ഷം വരെ, 25 ശതമാനത്തിൽ കൂടുതൽ പൊള്ളൽ രണ്ടു ലക്ഷം വരെ, 25 ശതമാനത്തിൽ  താഴെ പൊള്ളൽ 20000 , ബലാത്സംഗം മൂന്നു ലക്ഷം വരെ, ലൈംഗിക പീഡനം 50,000 വരെ, ശസ്ത്രക്രിയമൂലം വന്ന അപകടം രണ്ടു ലക്ഷം വരെ തുടങ്ങി 20ഓളം വിഭാഗങ്ങളിലായാണ് നഷ്പരിഹാരം വ്യവസ്ഥ ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.