സൈലന്‍റ് വാലിയിലെ കുപ്പിവെള്ള ഫാക്ടറി: കമീഷന്‍ തെളിവെടുപ്പ് 12 ന്

പാലക്കാട്: സൈലൻറ് വാലി കരുതൽ മേഖലയിലെ (ബഫ൪സോൺ) സ്വകാര്യ കുപ്പിവെള്ള ഫാക്ടറിക്ക് പ്രവ൪ത്തനാനുമതി നൽകുന്നത് സംബന്ധിച്ച തെളിവെടുപ്പിനായി ഹൈകോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷൻ ജൂലൈ 12 ന് രാവിലെ 11 ന് തെളിവെടുപ്പ് നടത്തും. പ്രവ൪ത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് ജെ.ജെ മിനറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടി സൈമൺ കെ. ഫ്രാൻസിസ് നൽകിയ കേസിലാണ് അനൂപ് പി. നായരെ കമീഷനായി ഹൈകോടതി നിയോഗിച്ചത്. സൈലൻറ്വാലി കരുതൽ മേഖലയിൽ കുപ്പിവെളള ഫാക്ടറി തുടങ്ങുന്നതിനെതിരെ പാലക്കാട് ജനജാഗ്രത സമിതി ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകൾ രംഗത്തത്തെിയിരുന്നു. തുട൪ന്ന്, അന്നത്തെ ജില്ലാ കലക്ടറായിരുന്ന കെ.വി. മോഹൻകുമാ൪ ലൈസൻസ് നൽകുന്നത് നി൪ത്തിവെച്ചു. അഗളി ഗ്രാമപഞ്ചായത്ത് കള്ളമല വില്ളേജിൽ മുക്കാലി-സെലൻറ്വാലി റോഡിലെ താന്നിച്ചോട്ടിലാണ് ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. ഭവാനിപ്പുഴയുടെ കൈവഴികളിലൊന്നായ കരുവാരത്തോടിനും ആദിവാസി കോളനിക്കും സമീപമാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. അമിതമായ ജലമൂറ്റൽ മൂലം തോട്ടിലെ ജലമൊഴുക്ക് കുറഞ്ഞു. ആദിവാസി കോളനിയിലെ കിണറുകളിൽ വെള്ളം ലഭിക്കാതായി. 18 വ൪ഷം മുമ്പാണ് കമ്പനി ആരംഭിച്ചത്. ഇവ൪ വെ൪ജിൻ സൈലൻറ്വാലി എന്ന പേരിൽ കുപ്പിവെള്ളമിറക്കിയിരുന്നു. എന്നാൽ ഇതിൽ മാലിന്യമുണ്ടെന്ന പരാതിയെതുട൪ന്ന് പ്രഫ. എ.വി. താമരാക്ഷൻ ചെയ൪മാനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റി സ്ഥലം സന്ദ൪ശിച്ച് കമ്പനിയുടെ പ്രവ൪ത്തനം നി൪ത്തണമെന്ന് റിപ്പോ൪ട്ട് നൽകി. ഇതിൻെറ വെളിച്ചത്തിൽ അടച്ചുപൂട്ടി. 2010ൽ പുതിയ മാനേജ്മെൻറിന് കീഴിൽ കമ്പനി തുറക്കാൻ നടപടി തുടങ്ങിയപ്പോൾ പ്രദേശത്തെ ആദിവാസികളും പരിസ്ഥിതി പ്രവ൪ത്തകരും രംഗത്തുവന്നു. ഇതോടെ തൽക്കാലം പ്രവ൪ത്തനം നി൪ത്തിയ ഉടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.