സ്വകാര്യ പ്രാക്ടീസ്: കോട്ടയം ഡി.എം.ഒക്കെതിരെ അന്വേഷണം

കോട്ടയം: ചട്ടം ലംഘിച്ച് സ്വകാര്യപ്രാക്ടീസ് നടത്തിയ സംഭവത്തിൽ കോട്ടയം ഡി.എം.ഒ ഡോ. എൻ.എം. ഐഷാ ബീവിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪  ഉത്തരവിട്ടു. തലയോലപ്പറമ്പിലെ വീട്ടിൽ ഡോ.  ഐഷാ ബീവി  രോഗികളെ ചികിൽസിക്കുന്ന ദൃശ്യങ്ങൾ സ്വകാര്യ ചാനൽ  പുറത്തുവിട്ടതിനെ തുട൪ന്നാണ് നടപടി. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ്  അന്വേഷണം നടത്തി റിപ്പോ൪ട്ട് സമ൪പ്പിക്കാൻ മന്ത്രി നി൪ദേശം നൽകിയത്.
ഡി.എം.ഒ മുതൽ  അഡ്മിനിസ്ട്രേറ്റീവ് കേഡറിലുളള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ൪ സ്വകാര്യ പ്രാക്ടീസ്  നടത്താൻ പാടില്ളെന്നാണ് സ൪ക്കാ൪ ചട്ടം. ഇതിനുപകരം ഇവ൪ക്ക് പ്രത്യേക അലവൻസും അനുവദിക്കുന്നുണ്ട്. ഇത് ലംഘിച്ച് ഭ൪ത്താവിൻെറ മറവിൽ ചികിൽസ നടത്തുന്നുവെന്നാണ്  ഡി.എം.ഒക്കെതിരായ ആരോപണം.  വീട്ടിൽ ചികിത്സ നടത്തുന്നത് ഭ൪ത്താവാണെന്നാണ് ചാനൽ റിപ്പോ൪ട്ടറോട് ഡി.എം.ഒ  അവകാശപ്പെട്ടിരുന്നത്. എന്നാൽ, വൈകുന്നേരം വീട്ടിൽ ഡി.എം.ഒ മാസ്ക് ധരിച്ച് രോഗിയെ പരിശോധിക്കുന്ന ദൃശ്യങ്ങൾ ചാനൽ രഹസ്യമായി പക൪ത്തുകയായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.