ഹയര്‍ സെക്കന്‍ഡറി സമയമാറ്റം: ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഹയ൪ സെക്കൻഡറി മേഖലയിലെ സമയമാറ്റം വഴിയുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിഷയം പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തും. നിരവധി കുട്ടികൾക്ക് പ്ളസ് വൺ സീറ്റ് ലഭിച്ചിട്ടില്ല. ഇത് പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്ളസ് വൺ പ്രവേശത്തിന് കൂടുതൽ ബാച്ചും സീറ്റും അനുവദിക്കും. പാഠപുസ്തക വിതരണം പുരോഗമിക്കുകയാണ്. മൂന്ന് സെമസ്റ്ററുകൾ വരെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ  ഉപയോഗിച്ച് കുട്ടികൾ പഠിച്ച സാഹചര്യം മുൻകാലത്ത് ഉണ്ടായിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പ്രതിപക്ഷത്തിൻെറ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.