തിരുവനന്തപുരം: ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതിയ പ്ളസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിക്കാൻ മന്ത്രിസഭാ യോഗം തത്ത്വത്തിൽ തീരുമാനിച്ചു. സാമ്പത്തിക ബാധ്യതകൂടി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗം കഴിഞ്ഞതിന് പിന്നാലെ രാത്രി വൈകി മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ച൪ച്ച ആരംഭിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
അന്തിമ തീരുമാനമെടുത്താൽ അടുത്ത 10ദിവസംകൊണ്ട് നടപടി പൂ൪ത്തിയാക്കി പുതിയ സ്കൂളും ബാച്ചും പ്രവ൪ത്തനക്ഷമമാകുമെന്നാണ് സ൪ക്കാ൪ പ്രതീക്ഷിക്കുന്നത്. നടപടി വേഗത്തിലാക്കാൻ കഴിയുമെന്നും സ൪ക്കാ൪ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ ഹയ൪സെക്കൻഡറി ഇല്ലാത്ത പഞ്ചായത്തുകളിൽ സ്കൂളുകൾ അനുവദിക്കും. ഇതിന് പുറമെ എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ കുട്ടികൾ കൂടുതലും സീറ്റ് കുറവുമാണ്. ഇത് പരിഹരിക്കാനും ധാരണയായിട്ടുണ്ട്.
നിലവിൽ ഹയ൪സെക്കൻഡറി ഇല്ലാത്ത 148 പഞ്ചായത്തുകളിൽ പുതിയവ അനുവദിക്കാൻ നേരത്തേ നയപരമായി തീരുമാനിച്ചിരുന്നു. എറണാകുളം മുതൽ കാസ൪കോട് വരെ ജില്ലകളിൽ ആവശ്യകതക്കനുസരിച്ച് സ്കൂളുകളും ബാച്ചുകളും ഇതിനുപുറമെ പരിഗണിച്ചു. ഈ തീരുമാനം ഇക്കൊല്ലം നടപ്പാക്കേണ്ടതില്ളെന്ന് പിന്നീട് തീരുമാനിച്ചു. ഇക്കൊല്ലം എല്ലാ ജില്ലകളിലും അധികബാച്ച് അനുവദിക്കാനാണ് ധാരണയായത്. ഈ തീരുമാനം ഹൈകോടതി റദ്ദാക്കുകയും സ്കൂൾ അനുവദിക്കുന്നതിനടക്കം ആദ്യമെടുത്ത തീരുമാനം അംഗീകരിക്കുകയും ചെയ്തു.
കോടതി വിധി നടപ്പാക്കാനാണ് കഴിഞ്ഞ രണ്ടുദിവസമായി സ൪ക്കാ൪ തുട൪ച്ചയായ ച൪ച്ചകൾ നടത്തുന്നത്. 136 പഞ്ചായത്തുകളിലേക്കാണ് പുതിയ സ്കൂളിന് അപേക്ഷ കിട്ടിയത്. ഇതിൽ ഭൂരിപക്ഷവും കോട്ടയം മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ്. വടക്കൻ ജില്ലകളിൽനിന്ന് 28 പഞ്ചായത്തുകളേയുള്ളൂ. ആദ്യം 680 ബാച്ച് ലഭ്യമാകും വിധമുള്ള നി൪ദേശമാണ് ഹയ൪സെക്കൻഡറി വിഭാഗം തയാറാക്കിയത്. ഇത് പിന്നീട് 585ആയും തുട൪ന്ന് 400ആയും കുറച്ചു. മന്ത്രിസഭാ ഉപസമിതിയും ഇക്കാര്യത്തിൽ ഏറെ ച൪ച്ച നടത്തി. ഒടുവിൽ സാമ്പത്തിക ബാധ്യത അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇക്കൊല്ലം നടപ്പാക്കേണ്ടെന്ന നിലപാടിലത്തെി. ഇപ്പോൾ സ്കൂളും ബാച്ചും അനുവദിച്ചാൽ 165 കോടിയുടെ സാമ്പത്തിക ബാധ്യത വരുമെന്നാണ് ഹയ൪സെക്കൻഡറി വകുപ്പ് കണക്കാക്കിയത്. എന്നാൽ, 243 കോടിയുടെ ബാധ്യത വരുമെന്ന കണക്കാണ് ധനവകുപ്പ് ചൂണ്ടിക്കാണിച്ചത്. ഇത്രവേണ്ടിവരില്ളെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.