കരുണ എസ്റ്റേറ്റ്: നിരാക്ഷേപപത്രം മരവിപ്പിച്ച നടപടി തുടരും –മുഖ്യമന്ത്രി

തിരുവനന്തപുരം: കരുണ എസ്റ്റേറ്റിൻെറ കരം സ്വീകരിക്കാൻ വനം വകുപ്പ് നൽകിയ നിരാക്ഷേപപത്രം മരവിപ്പിച്ച നടപടി റവന്യൂ വകുപ്പിൻെറ അന്വേഷണ റിപ്പോ൪ട്ടിൽ തീരുമാനം എടുക്കുന്നതുവരെ തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അറിയിച്ചു.
വനം വകുപ്പിൻെറ അന്വേഷണ റിപ്പോ൪ട്ടിന് പിന്നാലെയാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത്. ഇത് സ൪ക്കാ൪ തീരുമാനിച്ചതാണ്. ഇതിലും ഡി.എൽ.എഫ് വിഷയത്തിലും നടപടി റിപ്പോ൪ട്ട് വെച്ചില്ളെന്ന വിഷയം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഡി.എൽ.എഫിൻെറ കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോ൪ട്ട് പ്രകാരം മൂന്നംഗ വിദഗ്ധ സമിതി അന്വേഷിക്കുകയാണ്. അതിലെ ഒരംഗം സ്ഥലത്തില്ലാത്തതിനാൽ അന്വേഷണത്തിന് വേഗം വന്നില്ല. സമിതി റിപ്പോ൪ട്ട് ലഭിച്ചശേഷം നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധസമിതി 21ന് ഡി.എൽ.എഫ് പ്രദേശം സന്ദ൪ശിക്കും. 22ന് റിപ്പോ൪ട്ട് ലഭിച്ചാൽ രണ്ട് റിപ്പോ൪ട്ടുകളും നിയമസഭയിൽ വെക്കുമെന്നും മന്ത്രി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.